Webdunia - Bharat's app for daily news and videos

Install App

താണ്ഡവമാടി രോഹിത്; ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി 20 യില്‍ ആറ് വിക്കറ്റ് ജയം

രോഹിത് വെറും 20 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 46 റണ്‍സുമായി പുറത്താകാതെ നിന്നു

Webdunia
ശനി, 24 സെപ്‌റ്റംബര്‍ 2022 (08:10 IST)
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി 20 മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. മഴ മൂലം എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് നേടിയപ്പോള്‍ 7.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അത് മറികടന്നു. 
 
നായകന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. രോഹിത് വെറും 20 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 46 റണ്‍സുമായി പുറത്താകാതെ നിന്നു. ദിനേശ് കാര്‍ത്തിക്ക് രണ്ട് പന്തില്‍ 10 റണ്‍സ് നേടി വിജയറണ്‍ കുറിച്ചു. വിരാട് കോലി ആറ് പന്തില്‍ 11 റണ്‍സും കെ.എല്‍.രാഹുല്‍ ആറ് പന്തില്‍ 10 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ ഒന്‍പത് പന്തില്‍ ഒന്‍പത് റണ്‍സും എടുത്ത് പുറത്തായി. സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡക്കായി. 
 
നേരത്തെ ഓസീസിന് വേണ്ടി മാത്യു വെയ്ഡ് 20 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 43 റണ്‍സ് നേടി പുറത്താകാതെ നിന്നു. ആരോണ്‍ ഫിഞ്ച് 15 പന്തില്‍ 31 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി അക്ഷര്‍ പട്ടേല്‍ രണ്ടും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി. 
 
മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലായി. ഞായറാഴ്ച നടക്കുന്ന മൂന്നാം മത്സരം നിര്‍ണായകമാകും. മൂന്നാം ടി 20 മത്സരത്തില്‍ ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma: ഓപ്പണിങ്ങിനു രാഹുല്‍ തന്നെയാണ് നല്ലത്, രോഹിത് താഴേക്ക് ഇറങ്ങട്ടെ; വെറുതെ പറയുന്നതല്ല !

കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിക്കുന്നത് കണ്ടിട്ടുണ്ടോ? എങ്കിൽ അത് മുംബൈയ്ക്ക് നന്നായി അറിയാം, പറഞ്ഞത് വിഴുങ്ങി യൂ ടേൺ അടിച്ച് ഹാർദ്ദിക്

കയ്യിൽ 13 മാത്രം ഉണ്ടായിട്ടും എനിക്ക് വേണ്ടി 9 കോടി വരെ വിളിച്ചില്ലെ, സിഎസ്കെയ്ക്ക് നന്ദി പറഞ്ഞ് ദീപക് ചാഹർ

ഞാൻ ബുമ്രയുടെ പന്തുകൾ നേരിട്ടുണ്ടെന്ന് പേരക്കുട്ടികളോട് അഭിമാനത്തോടെ പറയാമല്ലോ: പ്രശംസയുമായി ട്രാവിസ് ഹെഡ്

തോറ്റ് മടുത്തില്ലെ, രാവിലെയായാല്‍ തൊപ്പി തെറിക്കുമെന്ന് ലിവര്‍പൂള്‍ ആരാധകര്‍, ആറ് വിരലുകള്‍ ഉയര്‍ത്തി പെപ്പിന്റെ മറുപടി

അടുത്ത ലേഖനം
Show comments