Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയിക്കണമെങ്കില്‍ ഇവര്‍ പുറത്താകണം; മാറ്റങ്ങളുമായി ഇന്ത്യ മെല്‍‌ബണില്‍ ?

ജയിക്കണമെങ്കില്‍ ഇവര്‍ പുറത്താകണം; മാറ്റങ്ങളുമായി ഇന്ത്യ മെല്‍‌ബണില്‍ ?

ജയിക്കണമെങ്കില്‍ ഇവര്‍ പുറത്താകണം; മാറ്റങ്ങളുമായി ഇന്ത്യ മെല്‍‌ബണില്‍ ?
മെല്‍ബണ്‍ , വ്യാഴം, 20 ഡിസം‌ബര്‍ 2018 (15:17 IST)
ബോക്‍സിംഗ് ഡേ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുകയെന്നത് വിഷമമുള്ള പണിയാണ്. അഡ്‌ലെയ്‌ഡിലെ തോല്‍‌വിക്ക് ശേഷം പെര്‍ത്തില്‍ ജയം സ്വന്തമാക്കിയ ആതിഥേയര്‍ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്.

നിര്‍ണായകമാകുന്ന മെല്‍‌ബണ്‍ ടെസ്‌റ്റില്‍ ഇന്ത്യന്‍ ടീമില്‍ അഴിച്ചു പണികള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. മുരളി വിജയ്, ലോകേഷ് രാഹുല്‍ എന്നിവരിലൊരാള്‍ പുറത്താകും. ഉമേഷ് യാദവിനു പകരം അശ്വിനെത്തുമ്പോള്‍ യുവതാരം മായങ്ക് അഗര്‍വാള്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിക്കും. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സാന്നിധ്യവും തള്ളിക്കളയാനാകില്ല.

എന്നാല്‍ മൂന്നാം ടെസ്‌റ്റില്‍ ജയത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങള്‍ നിരവധിയാണെന്നാണ് ക്രിക്കറ്റ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. ബാറ്റിംഗ് ട്രാക്കായ മെല്‍‌ബണില്‍ ടോസ് നിര്‍ണായകമാണ്. ആദ്യം ബാറ്റ് ചെയ്യാനായിരിക്കും ഇരു ടീമുകളും താല്‍പ്പര്യപ്പെടുക. മികച്ച സ്‌കോര്‍ കണ്ടെത്തിയാല്‍ ജയിക്കാനുള്ള സാധ്യത 70ശതമാനമാണ്.

പെര്‍ത്തിലേതുപോലെ മെല്‍ബണിലും ഡ്രോപ് ഇന്‍ പിച്ചാണ് ഒരുക്കിയിരിക്കുന്നത്. പേസര്‍മാര്‍ക്ക് അകമഴിഞ്ഞ സഹായം ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ ഇന്ത്യ രണ്ട് സ്‌പിന്നര്‍മാരുമായി കളത്തിലിറങ്ങിയാല്‍  അത്ഭുതപ്പെടേണ്ടതില്ല.

നഥാന്‍ ലിയോണ്‍ നേട്ടമുണ്ടാക്കുന്ന സാഹചര്യത്തില്‍ അശ്വിനെ കൂടാതെ കുല്‍ദീപ് യാദവിനെ മൂന്നാം ടെസ്‌റ്റില്‍ കോഹ്‌ലി കളിപ്പിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ പാണ്ഡ്യയുടെ സ്ഥാനം പുറത്തായിരിക്കും. മെല്‍‌ബണില്‍ പേസര്‍മാരേക്കാളും ഫലപ്രദമായി പന്തെറിയാന്‍ സാധ്യത സ്‌പിന്നര്‍മാര്‍ക്കായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ പൊളിച്ചെഴുത്ത് ഉറപ്പാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇക്കാര്യം ഓസ്‌ട്രേലിയ മറക്കരുത്’; പൊട്ടിത്തെറിക്കുന്ന വിരാടിനു പിന്തുണയുമായി ഗാംഗുലി രംഗത്ത്