India vs Australia, 3rd Test: ഓസ്‌ട്രേലിയയുടെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ ഇന്ത്യ പതറുന്നു; കോലിയടക്കം മൂന്ന് പേര്‍ കൂടാരം കയറി

ജയ്‌സ്വാളിനെയും ഗില്ലിനെയും മടക്കിയത് മിച്ചല്‍ സ്റ്റാര്‍ക്കാണ്

രേണുക വേണു
തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (08:04 IST)
ഗില്ലിന്റെ ക്യാച്ചെടുക്കുന്ന മിച്ചല്‍ മാര്‍ഷ്

India vs Australia, 3rd Test: ഗാബ ടെസ്റ്റില്‍ ഇന്ത്യ പതറുന്നു. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 445 റണ്‍സിനു മറുപടി നല്‍കാന്‍ ഇറങ്ങിയ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. മൂന്നാം ദിനമായ ഇന്ന് ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 7.2 ഓവറില്‍ 22 റണ്‍സിന് മൂന്ന് പേരെയാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്. യശസ്വി ജയ്‌സ്വാള്‍ (രണ്ട് പന്തില്‍ നാല്), ശുഭ്മാന്‍ ഗില്‍ (മൂന്ന് പന്തില്‍ ഒന്ന്), വിരാട് കോലി (16 പന്തില്‍ മൂന്ന്) എന്നിവരാണ് കൂടാരം കയറിയത്. 24 പന്തില്‍ 13 റണ്‍സുമായി കെ.എല്‍.രാഹുല്‍ ക്രീസിലുണ്ട്. 
 
ജയ്‌സ്വാളിനെയും ഗില്ലിനെയും മടക്കിയത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. ജോഷ് ഹെസല്‍വുഡിന്റെ പന്തിലാണ് കോലി പുറത്തായത്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സില്‍ നിന്ന് 423 റണ്‍സ് അകലെയാണ് ഇന്ത്യ ഇപ്പോള്‍. 
 
ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ സെഞ്ചുറിയും അലക്‌സ് കാരിയുടെ അര്‍ധ സെഞ്ചുറിയുമാണ് ഓസ്‌ട്രേലിയയ്ക്കു കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഹെഡ് 160 പന്തില്‍ 18 ഫോറുകള്‍ അടക്കം 152 റണ്‍സ് നേടിയപ്പോള്‍ സ്റ്റീവ് സ്മിത്ത് 190 പന്തുകളില്‍ നിന്ന് 101 റണ്‍സെടുത്തു. അലക്‌സ് കാരി (88 പന്തില്‍ 70) ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതോടെ ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 400 കടന്നു. പാറ്റ് കമ്മിന്‍സ് 20 റണ്‍സും മിച്ചല്‍ സ്റ്റാര്‍ക്ക് 18 റണ്‍സും നേടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: സച്ചിനെ മറികടന്നെങ്കില്‍ നമുക്ക് ഉറപ്പിച്ചു പറയാമല്ലോ അവനാണ് ഏറ്റവും മികച്ചതെന്ന്; കോലിയെ പുകഴ്ത്തി ഗവാസ്‌കര്‍

Virat Kohli: ഒരു ഫോര്‍മാറ്റിലും ഇത്രയും സെഞ്ചുറിയുള്ള താരം ഇനിയില്ല; സച്ചിനെ മറികടന്ന് കോലി

മറ്റൊരു ടീമിന്റെയും ജേഴ്‌സി അണിയില്ല, റസ്സല്‍ ഐപിഎല്‍ മതിയാക്കി, ഇനി കെകെആര്‍ പവര്‍ കോച്ച്

Virat Kohli: കിങ്ങ് ഈസ് ബാക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ കിടിലൻ സെഞ്ചുറി, ഇന്ത്യ മികച്ച സ്കോറിലേക്ക്

ബാറ്റിങ്ങിൽ ഒരു സീനിയർ താരമില്ലാതെ പറ്റില്ല, ടെസ്റ്റിൽ കോലിയെ തിരിച്ചുവിളിക്കാനൊരുങ്ങി ബിസിസിഐ

അടുത്ത ലേഖനം
Show comments