Select Your Language

Notifications

webdunia
webdunia
webdunia
webdunia

Travis Head: വല്ല മുജ്ജന്മത്തിലെ പകയായിരിക്കും, അല്ലെങ്കില്‍ ഇങ്ങനെയുമുണ്ടോ അടി, ഇന്ത്യക്കെതിരെ ഹെഡിന്റെ കഴിഞ്ഞ 7 ഇന്നിങ്ങ്‌സുകള്‍ അമ്പരപ്പിക്കുന്നത്

Travis Head

അഭിറാം മനോഹർ

, ഞായര്‍, 15 ഡിസം‌ബര്‍ 2024 (11:08 IST)
Travis Head
സമീപകാലത്തായി ഓസ്‌ട്രേലിയക്കെതിരെ കളിക്കുന്നു എന്നതിനേക്കാള്‍ ഇന്ത്യക്കാരെ ഭയപ്പെടുത്തുന്നത് ട്രാവിസ് ഹെഡ് ഇന്ത്യക്കെതിരെ കളിക്കുന്നു എന്നതാണ്. സമീപകാലത്തൊന്നും ഇന്ത്യക്കാരെ ഇത്രയും ഇമോഷണലായി തകര്‍ത്ത മറ്റൊരു ബാറ്റര്‍ ഇല്ലെന്ന് തന്നെ പറയാം. ഇന്ത്യയുടെ 2 ഐസിസി കിരീട സ്വപ്നങ്ങളാണ് ട്രാവിസ് ഹെഡ് ഒറ്റയ്ക് തച്ചുതകര്‍ത്തത്. കഴിഞ്ഞ അഡലെയ്ഡ് ടെസ്റ്റില്‍ പോലും ഇന്ത്യന്‍ തോല്‍വിയുടെ പ്രധാനകാരണങ്ങളിലൊന്ന് ട്രാവിസ് ഹെഡാണ്.
 
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയെ നോവിച്ച ഒരു ബാറ്റര്‍ക്കെതിരെ ഇക്കാലമായിട്ടും ഫലപ്രദമായ ഒരു മാര്‍ഗം ഇന്ത്യ കണ്ടുപിടിച്ചിട്ടില്ലെന്നതാണ് ഹെഡിന്റെ ഇന്ത്യക്കെതിരായ കഴിഞ്ഞ 7 ടെസ്റ്റ് ഇന്നിങ്ങ്‌സുകള്‍ നമുക്ക് കാണിച്ചു തരുന്നത്. 90(163), 163(174), 18(27),11(13), 89(101), 140(141), 120* എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Travis Head:ഇതെന്താ സെഞ്ചുറി മെഷീനോ? , ഇന്ത്യക്കെതിരെ വീണ്ടും സെഞ്ചുറി, തലവേദന തീരുന്നില്ല, സ്മിത്തും ഫോമിൽ!