Publish Date: Tue, 19 Jan 2021 (09:56 IST)
Updated Date: Tue, 19 Jan 2021 (09:58 IST)
കന്നി സെഞ്ച്വറിക്ക് ഒമ്പത് റണ്‍സ് മാത്രം അകലെ ശുഭ്‌മാന്‍ ഗില്‍ വീണപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരായ ബ്രിസ്‌മെയ്‌ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. നിലവില്‍ രണ്ടുവിക്കറ്റ് നഷ്‌ടത്തില്‍ 148 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 53 ഓവറുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
ക്യാപ്‌ടന്‍ അജിന്‍ക്യ രഹാനെ (12), ചേതേശ്വര്‍ പൂജാര (30) എന്നിവരാണ് ക്രീസില്‍. ഇനി 47 ഓവറുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യയ്‌ക്ക് ജയിക്കാന്‍ 180 റണ്‍സ് ആണ് ആവശ്യമുള്ളത്.
ഏഴ് റണ്‍സ് മാത്രമെടുത്ത് രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍ എന്നിവര്‍ ഓരോ വിക്കറ്റുവീതം വീഴ്‌ത്തി.