Champions Trophy 2025, India vs Australia Semi Final: ഇന്ത്യക്ക് വീണ്ടും ഓസീസ് 'ഭീഷണി'; പടിക്കല്‍ കലമുടയ്ക്കുമോ?

ഐസിസി നോക്ക്ഔട്ട് മാച്ചുകളില്‍ ഇന്ത്യക്ക് എപ്പോഴും തലവേദന സൃഷ്ടിക്കുന്ന ടീമാണ് ഓസ്‌ട്രേലിയ

രേണുക വേണു
തിങ്കള്‍, 3 മാര്‍ച്ച് 2025 (08:14 IST)
Champions Trophy 2025, India vs Australia Semi Final: ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്ക് എതിരാളികള്‍ ഓസ്‌ട്രേലിയ. മാര്‍ച്ച് നാല് ചൊവ്വാഴ്ച ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുക. 
 
ഐസിസി നോക്ക്ഔട്ട് മാച്ചുകളില്‍ ഇന്ത്യക്ക് എപ്പോഴും തലവേദന സൃഷ്ടിക്കുന്ന ടീമാണ് ഓസ്‌ട്രേലിയ. 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം ചൂടിയത് ഇപ്പോഴും ഒരു 'ദുഃസ്വപ്നം' പോലെ ഇന്ത്യന്‍ ആരാധകരുടെ മനസില്‍ കിടക്കുന്നു. 2023 ഏകദിന ലോകകപ്പ് തോല്‍വിക്കു ഓസ്‌ട്രേലിയയോടു പകരം ചോദിക്കാനുള്ള അവസരം കൂടിയാണ് ഇപ്പോള്‍ ഇന്ത്യക്ക് മുന്നില്‍ തുറക്കപ്പെട്ടിരിക്കുന്നത്. 
 
2015 ഏകദിന ലോകകപ്പ് സെമി ഫൈനലിലും ഇന്ത്യയെ ഓസീസ് തോല്‍പ്പിച്ചിട്ടുണ്ട്. മാത്രമല്ല 2023 ല്‍ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തിയത് മറ്റാരുമല്ല, ഓസ്‌ട്രേലിയ തന്നെ. 2011 ഏകദിന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇന്ത്യ അവസാനമായി ഐസിസി ഇവന്റ് (ഏകദിനം) നോക്ക്ഔട്ടില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. 
 
ചാംപ്യന്‍സ് ട്രോഫിയിലെ രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. മാര്‍ച്ച് അഞ്ച് ബുധനാഴ്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് രണ്ടാം സെമി. ഫൈനല്‍ മാര്‍ച്ച് ഒന്‍പത് ഞായറാഴ്ച നടക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

India vs Westindies: സെഞ്ചുറികൾക്ക് പിന്നാലെ ക്യാമ്പെല്ലും ഹോപ്പും മടങ്ങി, ഇന്ത്യക്കെതിരെ ഇന്നിങ്ങ്സ് പരാജയം ഒഴിവാക്കി വെസ്റ്റിൻഡീസ്

India vs West Indies, 2nd Test: നാണക്കേട് ഒഴിവാക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു; കളി പിടിക്കാന്‍ ഇന്ത്യ

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രിസ്റ്റ്യാനോ- മെസ്സി ആരാധകർക്ക് അഭിമാനദിവസം, സ്വന്തമാക്കിയത് വമ്പൻ റെക്കോർഡുകൾ

ഇന്ത്യയ്ക്ക് ഒരു വീക്ക്നെസുണ്ട്, അവർക്ക് കൈ കൊടുക്കാൻ അറിയില്ല, പരിഹസിച്ച് ഓസീസ് വനിതാ, പുരുഷ താരങ്ങൾ

Brazil vs Japan: അടിച്ചവന്റെ അണ്ണാക്ക് അകത്താക്കിയിട്ടുണ്ട്, ബ്രസീലിനെ തകര്‍ത്ത് ജപ്പാന്‍

Kerala vs Maharashtra: വന്നവരെയെല്ലാം പൂജ്യത്തിന് മടക്കി, രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രയെ ഞെട്ടിച്ച് കേരളം, സ്വപ്നതുല്യമായ തുടക്കം

ക്ഷീണം മാറണ്ടെ, കളി കഴിഞ്ഞപ്പോൾ ഐസിട്ട നല്ല ബിയർ കിട്ടി, ഇന്ത്യക്കെതിരായ സെഞ്ചുറിപ്രകടനം വിവരിച്ച് അലീസ ഹീലി

അടുത്ത ലേഖനം
Show comments