India vs Australia Dream11 Prediction:നിങ്ങളുടെ ഡ്രീം ഇലവനിൽ ഈ താരങ്ങളെ ഉൾപ്പെടുത്തു
ആദ്യ ഇന്നിങ്ങ്സിൽ 178 റൺസാണ് മൊഹാലിയിലെ ഗ്രൗണ്ടിൽ പ്രതീക്ഷിക്കുന്നത്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് വിജയസാധ്യത കൂടുതൽ
മൂന്ന് മത്സരങ്ങളടങ്ങിയ ടി20 സീരീസിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം വൈകീട്ട് 7:30നാണ് മത്സരം. ഹോട്ട്സ്റ്റാറിൽ മത്സരം ലഭ്യമാകും.
ലോകകപ്പ് മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പ് ആയതിനാൽ ഇരു ടീമുകൾക്കും പരമ്പര നിർണായകമാണ്. ഏഷ്യാകപ്പിൽ നഷ്ടപ്പെട്ട താളം വീണ്ടെടുക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക. സൂപ്പർ താരം വിരാട് കോലി ഫോമിലേയ്ക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഇതുവരെ 23 ടി20കളിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 13 തവണയും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. 9 മത്സരങ്ങളിൽ ഓസീസ് വിജയിച്ചു.
ആദ്യ ഇന്നിങ്ങ്സിൽ 178 റൺസാണ് മൊഹാലിയിലെ ഗ്രൗണ്ടിൽ പ്രതീക്ഷിക്കുന്നത്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് വിജയസാധ്യത കൂടുതൽ എന്നതിനാൽ ടോസ് നിർണായകമാകും. നിങ്ങളുടെ ടീമിൽ ഉൾപ്പെടുത്തേണ്ട താരങ്ങൾ ഇവർ
വിക്കറ്റ് കീപ്പർ: മാത്യു വെയ്ഡ്
ബാറ്റർമാർ: വിരാട് കോലി,സൂര്യകുമാർ യാദവ്, രോഹിത് ശർമ
ഓൾറൗണ്ടർമാർ: ഹാർദ്ദിക് പാണ്ഡ്യ,ഗ്ലെൻ മാക്സ്വെൽ,ഡാനിയൽ സാംസ്, കാമറൂൺ ഗ്രീൻ
ബൗളർമാർ: ഭുവനേശ്വർ കുമാർ,ജസ്പ്രീത് ബുമ്ര,ജോഷ് ഹെസൽവുഡ്
ക്യാപ്റ്റൻ: ജസ്പ്രീത് ബുമ്ര,വിരാട് കോലി,കാമറൂൺ ഗ്രീൻ