Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിനം നാളെ; സൂപ്പര്‍ താരങ്ങള്‍ പുറത്താകും - അഴിച്ചു പണികള്‍ ഇങ്ങനെ!

Webdunia
വെള്ളി, 1 മാര്‍ച്ച് 2019 (17:06 IST)
ലോകകപ്പിന് മുന്നോടിയായുള്ള അവസാനവട്ട പരീക്ഷണങ്ങള്‍ക്കുള്ള അവസരമാണ് നാളെ ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര. ഇംഗ്ലണ്ടിലേക്ക് ആരെയൊക്കെ കൊണ്ടു പോകണം, ആരെയൊക്കെ ഒഴിവാക്കണം എന്ന് കണ്ടത്തേണ്ട നിര്‍ണായക പരമ്പര.

ട്വന്റി-20 പരമ്പര കൈവിട്ടെങ്കിലും ലോകകപ്പ് ലക്ഷ്യംവെച്ച് ഏകദിന മത്സരങ്ങളിലും പരീക്ഷണങ്ങള്‍ തുടരുമെന്ന് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു. കെഎല്‍ രാഹുല്‍, വിജയ് ശങ്കര്‍, ഋഷഭ് പന്ത് എന്നിവര്‍ക്കായിരിക്കും ഈ പരമ്പര നിര്‍ണായകമാകുക.

ലോകകപ്പിന് മുമ്പ് ഏകദിന മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ 15 അംഗ ടീമിനെ ഉറപ്പിക്കാനുള്ള അവസരം കൂടിയാണിത്. പരീക്ഷണങ്ങള്‍ തുടരുമെന്ന കോഹ്‌ലി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഒന്നാം ഏകദിനത്തില്‍ നിന്ന് ആരാധകരുടെ പ്രിയതാരമായ രോഹിത് ശര്‍മ്മ പുറത്താകും. പകരം മൂന്നാം ഓപ്പണറുടെ സ്ഥാനത്തുള്ള രാഹുലായിരിക്കും ധവാനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ധവാന് പിഴച്ചാല്‍ മാത്രമാ‍കും രോഹിത് മടങ്ങിയെത്തുക.

അഞ്ച് മത്സരങ്ങളിലും അവസരം നല്‍കുമെങ്കിലും ഫോം കണ്ടെത്തിയില്ലെങ്കില്‍ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന്  രാഹുല്‍ പുറത്താകും. അതേസമയം, ധവാനെയും രോഹിത്തിനെയും നിലനിര്‍ത്തി രാഹുലിനെ നാലാം നമ്പറില്‍ പരീക്ഷിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

രണ്ടാം വിക്കറ്റ് കീപ്പറായി ഇംഗ്ലണ്ടിലേക്ക് പറക്കണമെങ്കില്‍ ഋഷഭ് പന്തിന് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. അല്ലെങ്കില്‍ മുതിര്‍ന്ന താരമെന്ന നിലയില്‍ ദിനേഷ് കാര്‍ത്തിക് ഇംഗ്ലീഷ് മണ്ണിലേക്ക്  വിമാനം കയറും.

കോഹ്‌ലി മൂന്നാമനായി തന്നെ എത്തുമ്പോള്‍ അംബാട്ടി റായിഡുവാകും അഞ്ചാമന്‍. ധോണി ആറാം നമ്പറിലും  ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ ഏഴാം സ്ഥാനത്തും ഇറങ്ങും. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ തന്നെയാകും സ്പിന്നര്‍മാര്‍. പേസ് ബൗളര്‍മാരായി മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും അന്തിമ ഇലവനില്‍ ഇറങ്ങാനാണ് സാധ്യത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

അടുത്ത ലേഖനം
Show comments