Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിഡ്‌നിയിൽ പിറക്കാൻ സാധ്യതയുള്ള അഞ്ച് റെക്കോർഡുകൾ

സിഡ്‌നിയിൽ പിറക്കാൻ സാധ്യതയുള്ള അഞ്ച് റെക്കോർഡുകൾ
, ചൊവ്വ, 5 ജനുവരി 2021 (12:40 IST)
ഇന്ത്യയും ഓസീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഏഴിന് സിഡ്‌നിയിൽ ആരംഭിക്കാനിരിക്കെ സിഡ്‌നിയിൽ സംഭവിക്കാൻ സാധ്യതയുള്ള അഞ്ച് റെക്കോർഡുകൾ ഏതെല്ലാമെന്ന് നോക്കാം.
 
ഇന്ത്യയുടെ ടെസ്റ്റ് ബാറ്റിങ്ങിലെ നട്ടെല്ലെന്ന് പറയാവുന്ന ചേതേശ്വർ പൂജാരയ്ക്ക് ടെസ്റ്റിൽ 6000 റൺസ് നേടാൻ ആവശ്യമായത് 97 റൺസാണ്. നിലവിൽ മോശം ഫോമിലാണെങ്കിലും സി‌ഡ്‌നിയിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള റെക്കോർഡുള്ള പൂജാര ഈ നേട്ടത്തിലേക്കെത്താൻ സാധ്യതയുണ്ട്.6000 റണ്‍സ് നേടുന്ന 11ാമത്തെ ഇന്ത്യന്‍ ടെസ്റ്റ് താരമാവാനുള്ള അവസരമാണ് സിഡ്‌നിയില്‍ പുജാരയ്ക്ക് മുന്നിലുള്ളത്.
 
അതേസമയം ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണ്‍ ആറ് വിക്കറ്റ് കൂടി നേടിയാല്‍ 400 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടത്തിലെത്താം. നിലവില്‍ 98 മത്സരത്തില്‍ നിന്ന് 394 വിക്കറ്റാണ് ലിയോണിന്റെ പേരിലുള്ളത്. ഇതോടെ ടെസ്റ്റിൽ ഷെയ്‌ൻ വോൺ,മഗ്രാത്ത് എന്നിവർക്ക് ശേഷം 400 ടെസ്റ്റ് വിക്കറ്റ് നേടുന്ന ഓസീസ് ബൗളറെന്ന നേട്ടം സ്വന്തമാക്കാൻ ലിയോണിനാവും.
 
 സിഡ്‌നിയിൽ ഒരു സെഞ്ചുറി കൂടി സ്വന്തമാക്കാനായാൽ സിഡ്‌നിയിൽ 3 സെഞ്ചുറികളെന്ന വിരേന്ദർ സെവാഗിന്റെ റെക്കോർഡന്നൊപ്പമെത്താൻ ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെയ്‌ക്കാവും. സിഡ്‌നിയിൽ ഒരു സെഞ്ചുറി കൂടി സ്വന്തമാക്കാനായാൽ സിഡ്‌നിയില്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറിയെന്ന നേട്ടം വാര്‍ണര്‍ സ്വന്തം പേരിലാക്കുകയും ചെയ്യ. 4 സെഞ്ചുറികളാണ് വാർണർ ടെസ്റ്റിൽ നേടിയിട്ടുള്ളത്.
 
അതേസമയം സിഡ്‌നിയില്‍ ഒരു സിക്‌സര്‍ നേടിയാല്‍ ഓസ്‌ട്രേലിയക്കെതിരേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സിക്‌സര്‍ നേടുന്ന ആദ്യ താരമാവാന്‍ രോഹിതിന് സാധിക്കും.ഓസീസിനെതിരേ 64 മത്സരത്തില്‍ നിന്ന് 99 സിക്‌സാണ് രോഹിത് നേടിയിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടീം ഇന്ത്യയ്ക്ക് ഒരു നഷ്ടംകൂടി; കെഎൽ രാഹുൽ ടെസ്റ്റ് പരമ്പരയിൽനിന്നും പിൻമാറി