അഡ്‌ലെയ്‌ഡില്‍ കളം പിടിച്ച് ഇന്ത്യ; മതില്‍ തീര്‍ത്ത് പൂജാര വീണ്ടും - ഓസീസ് പ്രതിരോധത്തില്‍
അഡ്‌ലെയ്‌ഡില്‍ കളം പിടിച്ച് ഇന്ത്യ; മതില്‍ തീര്‍ത്ത് പൂജാര വീണ്ടും - ഓസീസ് പ്രതിരോധത്തില്‍
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്‌റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. ചേതേശ്വര്‍ പൂജാരയും (40*) അജിങ്ക്യ രഹാനെയുമാണ് (1*) ക്രീസില്‍. ഇതുവരെ 166 റണ്‍സിന്റെ ലീഡുണ്ട് സന്ദര്‍ശകര്‍ക്ക്.
ഓസീസിനെ 235ന് പുറത്താക്കി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ മുരളി വിജയ് (18), ലോകേഷ് രാഹുൽ (44) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യം നഷ്ടമായത്. ഇരുവരും ചേര്‍ന്ന് 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
മൂന്നാം വിക്കറ്റിൽ ചേതേശ്വർ പൂജാര വിരാട് കോഹ്‍ലി സഖ്യവുമാണ് 71 റണ്‍സിന്റെ കൂട്ടുകെട്ട് കൂടി തീര്‍ത്തതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ ശക്തമായത്. 34 (104 പന്തിൽ) റൺസെടുത്ത കോഹ്‍ലിയെ നഥാൻ ലിയോണാണ് പുറത്താക്കിയത്. ആരോൺ ഫിഞ്ച് ക്യാച്ചെടുത്തു.
ഓസീസിനായി ജോഷ് ഹെയ്സൽവുഡ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് 235 റൺസിൽ അവസാനിച്ചിരുന്നു.