Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs Australia, WTC Final 2023: ആരായാലും ടോസ് കിട്ടിയാല്‍ ബാറ്റിങ് തിരഞ്ഞെടുക്കും, ഇന്ത്യ റിസ്‌ക് എടുത്തു; ഫൈനലില്‍ എന്തും സംഭവിക്കാം

India vs Australia, WTC Final 2023: ആരായാലും ടോസ് കിട്ടിയാല്‍ ബാറ്റിങ് തിരഞ്ഞെടുക്കും, ഇന്ത്യ റിസ്‌ക് എടുത്തു; ഫൈനലില്‍ എന്തും സംഭവിക്കാം
, ബുധന്‍, 7 ജൂണ്‍ 2023 (15:30 IST)
India vs Australia, WTC Final 2023: ടോസ് ലഭിച്ചിട്ടും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തതില്‍ ഞെട്ടി ആരാധകര്‍. ഓവലിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ടോസ് ലഭിച്ചാല്‍ ആദ്യം ബാറ്റ് ചെയ്യുകയാണ് ഏതൊരു ടീമിനും നല്ലതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 
 
പേസിനെ പിന്തുണയ്ക്കുന്ന പിച്ച് ഓരോ ദിവസങ്ങള്‍ കഴിയും തോറും കൂടുതല്‍ അപകടകാരിയാകാനാണ് സാധ്യത. അവസാന രണ്ട് ദിവസങ്ങള്‍ ഇവിടെ ബാറ്റ് ചെയ്യുക അതീവ ദുഷ്‌കരമായിരിക്കും. അതുകൊണ്ടാണ് ഇന്ത്യ ടോസ് ലഭിച്ചിട്ടും ഫീല്‍ഡിങ് തിരഞ്ഞെടുത്തത് ആരാധകരെ അതിശയിപ്പിക്കുന്നത്. 
 
നാല് പേസര്‍മാരും ഒരു സ്പിന്നറുമായാണ് ഇന്ത്യ കളിക്കാന്‍ ഇറങ്ങുന്നത്. രവിചന്ദ്രന്‍ അശ്വിന്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചില്ല. ഏക സ്പിന്നറായി രവീന്ദ്ര ജഡേജയ്ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. 
 
ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ശ്രികര്‍ ഭരത്, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ് 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ravichandran Ashwin: ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡ് ഉള്ള അശ്വിന്‍ പുറത്ത്; ഓവലില്‍ പണി കിട്ടുമോ എന്ന് ആശങ്കപ്പെട്ട് ആരാധകര്‍