Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പരയിലെ വിജയിയെ പ്രവചിച്ച് വാട്‌സണ്‍

ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പരയിലെ വിജയിയെ പ്രവചിച്ച് വാട്‌സണ്‍

shane watson
അഡ്‌ലെയ്‌ഡ് , തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (13:18 IST)
ഓസ്‌ട്രേലിയയില്‍ മികവ് കാട്ടാന്‍ ഇന്ത്യ ബുദ്ധിമുട്ടേണ്ടി വരുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍.

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് വെല്ലുവിളിയാകുന്ന നിരവധി ഘടകങ്ങളുണ്ട്. ഹോം ഗ്രൗണ്ടിന്റെ വലിയ ആനുകൂല്യവും അതിശക്തമായ ബോളിംഗ് നിരയും സന്ദര്‍ശകര്‍ക്ക് തിരിച്ചടിയാകും. സ്വന്തം നാട്ടില്‍ ഏറെ തോല്‍വികള്‍ വഴങ്ങിയിട്ടില്ലെന്ന റെക്കോര്‍ഡും ഞങ്ങള്‍ക്കുണ്ടെന്ന് വാട്‌സണ്‍ പറഞ്ഞു.

സ്‌റ്റീവ് സ്‌മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും അഭാവം ഓസീസ് ബാറ്റിംഗ് ലൈനപ്പിനെ ബാധിച്ചിട്ടുണ്ട്.
എന്നാല്‍ ജയിക്കാന്‍ വേണ്ട റണ്‍സ് കണ്ടെത്താന്‍ മറ്റ് ഓസീസ് താരങ്ങള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും വാട്‌സണ്‍ വ്യക്തമാക്കി.

ഓസീസിന്റേത് പോലെ ഇന്ത്യന്‍ ബാറ്റിംഗ് നിരയും അതിശക്തമാണ്. മികച്ച ഒരുപിടി ബാറ്റ്‌സ്‌മാന്മാര്‍ ഉണ്ടെങ്കിലും  ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയായിരിക്കും അവരുടെ നെടുംതൂണ്‍. ജസ്‌പ്രിത് ബുമ്രയുടെ ഓവറുകള്‍ ഓസീസ് താരങ്ങള്‍ക്ക് വെല്ലുവിളിയായിരിക്കും. രണ്ട് ടീമും ശക്തമായതിനാല്‍ അവിസ്‌മരണീയ പരമ്പരയായിരിക്കും നടക്കാന്‍ പോകുന്നതെന്നും വാട്‌സണ്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എന്റെ രാജ്യസ്നേഹം പോലും ചോദ്യം ചെയ്യപ്പെടുന്നു’; നെഞ്ചുരുകി മിതാലി രാജ്