മിന്നിത്തിളങ്ങി ധവാന്‍...

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

Webdunia
വെള്ളി, 9 മാര്‍ച്ച് 2018 (08:39 IST)
ത്രിരാഷ്ട്ര പരമ്പരയില്‍ ബംഗ്ലദേശിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ രണ്ടാം മൽസരത്തിൽ ബംഗ്ലാദേശിനെതിരെ ആറു വിക്കറ്റിനാണ് ഇന്ത്യയ്ക്ക് ജയം. ബംഗ്ലദേശ് ഉയർത്തിയ 140 റൺസ് ലക്ഷ്യം വെച്ച് കളത്തിലിറങ്ങിയ ഇന്ത്യ എട്ടു പന്തും ആറു വിക്കറ്റും ബാക്കിനിൽക്കെ ബംഗ്ലാദേശ് ഉയര്‍ത്തിയ റണ്മല ഇന്ത്യ മറികടന്നു. 
 
പരമ്പരയിലെ തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് ഇന്ത്യൻ ഇന്നിങ്സിലെ ഹീറോ. ഓപ്പണർ ധവാന്റെ ബാറ്റ് വീണ്ടും തീ തുപ്പിയതോടെ ഇന്ത്യ ജയത്തിനരികെയെത്തി. 43 പന്തുകൾ നേരിട്ട ധവാൻ അഞ്ച് ബൗണ്ടറിയും രണ്ടു സിക്സും സഹിതം 55 റൺസെടുത്തു.
 
28 റൺസെടുത്ത സുരേഷ് റെയ്ന, 27 റൺസുമായി പുറത്താകാതെ നിന്ന മനീഷ് പാണ്ഡെ എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ മൽസരത്തിൽ ഇന്ത്യ ശ്രീലങ്കയോടു തോറ്റിരുന്നു. ആദ്യ മത്സരത്തിലെ പാകപ്പിഴയും ഭാഗ്യമില്ലായ്മയും ഇത്തവണത്തെ മത്സരത്തില്‍ ഇന്ത്യ മറികടന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

IPL Mini Auction: മാക്സ്വെൽ ഇല്ല, താരലേലത്തിൽ എല്ലാ കണ്ണുകളും കാമറൂൺ ഗ്രീനിലേക്ക്

സീനിയർ താരങ്ങളും കോച്ചും തമ്മിൽ ഭിന്നത രൂക്ഷം, ഡ്രസ്സിംഗ് റൂമിൽ ഗംഭീറിനെ അവഗണിച്ച് കോലിയും രോഹിത്തും

പന്ത് പുറത്തിരിക്കും, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിന്റെ സാധ്യതാ ടീം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 ടീം പ്രഖ്യാപനം വൈകുന്നു; കാരണം ഗില്ലോ?

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര, ബുമ്ര ടീമിൽ തിരിച്ചെത്തിയേക്കും

അടുത്ത ലേഖനം
Show comments