കോഹ്ലിയും ധോണിയുമില്ലെങ്കില്‍ രോഹിത് വട്ടപ്പൂജ്യം; ശ്രീലങ്കയില്‍ ഇന്ത്യക്ക് പരാജയം
കോഹ്ലിയും ധോണിയുമില്ലെങ്കില്‍ രോഹിത് വട്ടപ്പൂജ്യം; ശ്രീലങ്കയില്‍ ഇന്ത്യക്ക് പരാജയം
ശ്രീലങ്കയ്ക്കെതിരായ ത്രിരാഷ്ട്ര ട്വന്റി-20 ടൂർണമെന്റിൽ ഇന്ത്യക്കു തോൽവിത്തുടക്കം. ഇന്ത്യ ഉയർത്തിയ 175 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടക്കുകയായിരുന്നു. 37 പന്തിൽ ആറു ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെ 66 റൺസെടുത്ത കുശാൽ പെരേരയാണ് ലങ്കയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 174 റണ്‍സ് നേടി. കോഹ്ലിയുടെ അഭാവത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത രോഹിത് ശര്‍മ്മ (0) ബാറ്റിംഗില്‍ പരാജയപ്പെട്ടപ്പോള്‍ 49 പന്തിൽ 90 റണ്‍സുമായി കുട്ടി ക്രിക്കറ്റിനെ കരിയർ ബെസ്റ്റ് സ്കോർ കണ്ടെത്തിയ ധവാൻ ഇന്ത്യൻ ഇന്നിംഗ്സിനെ ഒറ്റയ്ക്കു തോളിലേറ്റി.
മനീഷ് പാണ്ഡെ (37) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ച സ്കോര്‍ കണ്ടെത്തിയ മറ്റൊരു താരം. ധോണിയുടെ പകരക്കാരനെന്ന് അവകാശപ്പെടുന്ന റിഷഭ് പന്തിന് 23 പന്തിൽനിന്ന് 23 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ദിനേഷ് കാർത്തിക് ആറു പന്തിൽ 13 റണ്‍സുമായി പുറത്താകാതെനിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്കു രണ്ടാം ഓവറിൽ മെൻഡിസി(11)നെ നഷ്ടമായെങ്കിലും കുശാൽ പെരേരയുടെ തകര്‍പ്പന്‍ ബാറ്റിംഗ് അവര്‍ക്ക് ജയമൊരുക്കി. പെരേര പുറത്തായശേഷം ലങ്കയ്ക്കു കുതിപ്പ് നഷ്ടമായെങ്കിലും അവസാന ഓവറുകളിൽ തിസാര പെരേര (10 പന്തിൽ 22) കൂടി തകർത്തടിച്ചതോടെ ലങ്ക ഒമ്പതു പന്തുകൾ ബാക്കിനിൽക്കെ വിജയത്തിലേക്കെത്തി.