Webdunia - Bharat's app for daily news and videos

Install App

ഇംഗ്ലണ്ടിനെ 66 റണ്‍സിന് തകര്‍ത്ത് ഇന്ത്യ, പ്രസിദ്ധിന് 4 വിക്കറ്റ്

സുബിന്‍ ജോഷി
ചൊവ്വ, 23 മാര്‍ച്ച് 2021 (23:06 IST)
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ വിജയം. 66 റണ്‍സിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. പുതുമുഖം പ്രസിദ്ധ് കൃഷ്‌ണ നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. ഷാര്‍ദ്ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റുകളും ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റുകളും ക്രുനാല്‍ പാണ്ഡ്യ ഒരു വിക്കറ്റും വീഴ്‌ത്തി.
 
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 318 എന്ന വിജയലക്‍ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇംഗ്ലണ്ടിന്‍റെ യാത്ര 251ല്‍ അവസാനിച്ചു. ജോണി ബെയര്‍സ്റ്റോയുടെയും (94) ജേസണ്‍ റോയിയുടെയും (46) മനോഹരമായ ബാറ്റിംഗാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിലെ ഹൈലൈറ്റ്.
 
ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്‌ടത്തില്‍ 317 റണ്‍സാണെടുത്തത്. അവസാന ഓവറുകളില്‍ കെ എല്‍ രാഹുലും (62 നോട്ടൌട്ട്) ക്രുനാല്‍ പാണ്ഡ്യയും (58 നോട്ടൌട്ട്) നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 
 
31 പന്തുകളില്‍ നിന്നാണ് ക്രുനാല്‍ പാണ്ഡ്യ 58 റണ്‍സെടുത്തത്. ഇതില്‍ ഏഴ് ബൌണ്ടറികളും രണ്ട് സിക്‍സറുകളും ഉള്‍പ്പെടുന്നു. 43 പന്തുകളില്‍ നിന്ന് 62 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെ ഇന്നിംഗ്‌സില്‍ നാല് ബൌണ്ടറികളും നാല് സിക്സറുകളും ഉള്‍പ്പെടുന്നു. 
 
നേരത്തേ ഓപ്പണര്‍ ശിഖര്‍ ധവാന്‍ 98 റണ്‍സിന് പുറത്തായിരുന്നു. സ്റ്റോക്‍സിന്‍റെ പന്തില്‍ മോര്‍ഗന്‍ പിടിച്ചാണ് ശിഖര്‍ ധവാന്‍ പുറത്തായത്. 106 പന്തുകള്‍ നേരിട്ട ധവാന്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ക്യാപ്‌ടന്‍ വിരാട് കോഹ്‌ലിക്കൊപ്പം മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. കോഹ്‌ലി 56 റണ്‍സെടുത്ത് പുറത്തായി.
 
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്‌ക്ക് വേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും കരുതലോടെയാണ് ബാറ്റ് വീശിയത്. രോഹിത് ശര്‍മ 28 റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ പകരമെത്തിയ കോഹ്‌ലിയും ധവാനും ശ്രദ്ധയോടെ സ്കോര്‍ ചലിപ്പിച്ചു. അടിത്തറ സ്ഥാപിക്കാനായതോടെ ശിഖര്‍ ധവാന്‍ കത്തിക്കയറി.
 
ധവാന്‍റെ ഇന്നിംഗ്‌സില്‍ 11 ബൌണ്ടറികളും രണ്ട് പടുകൂറ്റന്‍ സിക്‍സറുകളും ഉള്‍പ്പെടുന്നു. ശ്രേയസ് അയ്യര്‍ ആറ് റണ്‍സിനും ഹാര്‍ദ്ദിക് പാണ്ഡ്യ ഒരു റണ്‍ മാത്രമെടുത്തും പുറത്തായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിഹസിച്ചവർ കരുതിയിരുന്നോളു, മുംബൈ ഇനി ഡബിൾ സ്ട്രോങ്ങാണ്, ടീമിനൊപ്പം ചേർന്ന് ബുമ്ര

Sanju Samson:നായകനായി തിരിച്ചെത്തിയതിനൊപ്പം ചരിത്രനേട്ടവും, സഞ്ജു ഇനി രാജസ്ഥാൻ്റെ ലെജൻഡ്

മത്സരം തോറ്റതിന് കളിയാക്കി, ആരാധകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് പാക് താരം, അപമാനിക്കാൻ ശ്രമിച്ചത് അഫ്ഗാൻകാരെന്ന് പിസിബി

MS Dhoni: 'അങ്ങോട്ട് ആവശ്യപ്പെടില്ല, വേണേല്‍ സ്വയം തീരുമാനിക്കട്ടെ'; ധോണിയെ 'കൈവിടാന്‍' ചെന്നൈ

M S Dhoni: ഫാൻസിനിടയിലും അതൃപ്തി, ധോനി വിരമിക്കൽ തീരുമാനത്തിലേക്കെന്ന് സൂചന, അഭ്യൂഹങ്ങൾ പടരുന്നു

അടുത്ത ലേഖനം
Show comments