Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശിഖര്‍ ധവാന് സെഞ്ച്വറി നഷ്‌ടമായി, കോഹ്‌ലിക്ക് അര്‍ദ്ധസെഞ്ച്വറി

Shikhar Dhawan

ജോണ്‍സി ഫെലിക്‍സ്

, ചൊവ്വ, 23 മാര്‍ച്ച് 2021 (17:11 IST)
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ 98 റണ്‍സിന് പുറത്ത്. സ്റ്റോക്‍സിന്‍റെ പന്തില്‍ മോര്‍ഗന്‍ പിടിച്ചാണ് ശിഖര്‍ ധവാന്‍ പുറത്തായത്. 106 പന്തുകള്‍ നേരിട്ട ധവാന്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ക്യാപ്‌ടന്‍ വിരാട് കോഹ്‌ലിക്കൊപ്പം മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. കോഹ്‌ലി 56 റണ്‍സെടുത്ത് പുറത്തായി.
 
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്‌ക്ക് വേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും കരുതലോടെയാണ് ബാറ്റ് വീശിയത്. രോഹിത് ശര്‍മ 28 റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ പകരമെത്തിയ കോഹ്‌ലിയും ധവാനും ശ്രദ്ധയോടെ സ്കോര്‍ ചലിപ്പിച്ചു. അടിത്തറ സ്ഥാപിക്കാനായതോടെ ശിഖര്‍ ധവാന്‍ കത്തിക്കയറി.
 
ധവാന്‍റെ ഇന്നിംഗ്‌സില്‍ 11 ബൌണ്ടറികളും രണ്ട് പടുകൂറ്റന്‍ സിക്‍സറുകളും ഉള്‍പ്പെടുന്നു. ശ്രേയസ് അയ്യര്‍ ആറ് റണ്‍സിനും ഹാര്‍ദ്ദിക് പാണ്ഡ്യ ഒരു റണ്‍ മാത്രമെടുത്തും പുറത്തായി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓപ്പണറാവാൻ കോലിക്ക് ധൈര്യം നൽകിയത് മധ്യനിരയിലെ സൂര്യകുമാറിന്റെ സാന്നിധ്യമെന്ന് മുൻ ഇന്ത്യൻ താരം