Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England, 1st Test Scorecard Live Updates: ആദ്യ അങ്കത്തിന് ഗില്ലും പിള്ളേരും,ഹെഡിങ്‌ലിയില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്, സായ് സുദര്‍ശന് അരങ്ങേറ്റം, ഇടവേളയ്ക്ക് ശേഷം കരുണ്‍ നായര്‍ക്കും അവസരം

India vs England, 1st test Day 1: വിരാട് കോലി ബാറ്റ് ചെയ്തിരുന്ന നാലാം നമ്പറില്‍ ഇറങ്ങാനാണ് നായകന്‍ ശുഭ്മാന്‍ ഗില്‍ ആഗ്രഹിക്കുന്നത്

India vs England 1st test Day 1, India vs England Test Series Date, India vs England, India England Match Updates, India vs England Scorecard, India vs England Live Updates, ഇന്ത്യ - ഇംഗ്ലണ്ട്, ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര, ഇന്ത്യ - ഇംഗ്ലണ്ട് ലൈവ

രേണുക വേണു

Leeds , വെള്ളി, 20 ജൂണ്‍ 2025 (09:31 IST)
India

India vs England, 1st Test Scorecard Live Updates:
 
ഹെഡിങ്‌ലിയില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് ബൗളിംഗ് തിരെഞ്ഞെടുത്തു. ശുഭ്മാന്‍ ഗില്‍ ആദ്യമായി നായകനാകുന്ന മത്സരത്തില്‍ വിരാട് കോലിയും രോഹിത് ശര്‍മയും ഇല്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലും കോലിയുടെ നാലാം നമ്പര്‍ റോളില്‍ ഗില്ലുമാകും ബാറ്റിംഗിനിറങ്ങുക.
 
 അതേസമയം ടെസ്റ്റില്‍ സായ് സുദര്‍ശന്‍ ഇന്ത്യയുടെ ആദ്യ ഇലവനില്‍ ഇടം നേടി. മൂന്നാം സ്ഥാനത്തായിരിക്കും സായ് സുദര്‍ശന്‍ കളിക്കുന്നത്. മലയാളി താരം കരുണ്‍ നായരും ടീമിലുണ്ട്. മധ്യനിരയില്‍ ആറാമതായിരിക്കും കരുണ്‍ കളിക്കാനിറങ്ങുക. രവീന്ദ്ര ജഡേജ, ഷാര്‍ദൂല്‍ താക്കൂര്‍ വരെ നീളുന്ന ബാറ്റിംഗ് നിരയാണ് മത്സരത്തില്‍ ഇന്ത്യയ്ക്കുള്ളത്. പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവരാണ് മത്സരത്തില്‍ ഇന്ത്യന്‍ ബൗളിങ്ങിനെ നയിക്കുന്നത്.
 
അഞ്ച് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്ളത്. ഒന്നര മാസത്തോളം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിനു അവസാനിക്കും. 
 
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ കിരീടം ഈ വര്‍ഷം മുതല്‍ ആന്‍ഡേഴ്സണ്‍-ടെന്‍ഡുല്‍ക്കര്‍ ട്രോഫി എന്നാണ് അറിയപ്പെടുക. ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ജെയിംസ് ആന്‍ഡേഴ്സണും പരമ്പരയ്ക്കു മുന്നോടിയായി ട്രോഫി ഫോട്ടോഷൂട്ടില്‍ പങ്കെടുത്തു. 
 
മത്സരക്രമം 
 
ഒന്നാം ടെസ്റ്റ് - ജൂണ്‍ 20 മുതല്‍ 24 വരെ - ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ 
 
രണ്ടാം ടെസ്റ്റ് - ജൂലൈ രണ്ട് മുതല്‍ ആറ് വരെ - ബിര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണില്‍ 
 
മൂന്നാം ടെസ്റ്റ് - ജൂലൈ പത്ത് മുതല്‍ 14 വരെ - ലണ്ടനിലെ ലോര്‍ഡ്‌സില്‍ 
 
നാലാം ടെസ്റ്റ് - ജൂലൈ 23 മുതല്‍ 27 വരെ - മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍  
 
അഞ്ചാം ടെസ്റ്റ് - ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെ - ലണ്ടനിലെ കെന്നിങ്ടണ്‍ ഓവലില്‍ 
 
എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നു ആരംഭിക്കും. ടോസ് മൂന്നിന്. 
 
India vs England, Test Series Live Telecast: ജിയോ ഹോട്ട്സ്റ്റാറിലും സോണി സ്പോര്‍ട്സിലും ആണ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. ഇരു കൂട്ടരും തമ്മിലുള്ള കരാര്‍ പ്രകാരം ജിയോ ഹോട്ട്സ്റ്റാറില്‍ എല്ലാ മത്സരങ്ങളും ഓണ്‍ലൈന്‍ സംപ്രേഷണം നടത്തും. സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ ആയിരിക്കും ചാനല്‍ ലൈവ് ടെലികാസ്റ്റിങ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bumrah vs Stokes: ബുമ്രയെ ഭയക്കുന്നില്ല, ഒറ്റയ്ക്ക് പരമ്പര ജയിപ്പിക്കാനുള്ള മികവൊന്നും ബുമ്രയ്ക്കില്ല: ബെൻ സ്റ്റോക്സ്