ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ദയനീയമായ തുടക്കം. മത്സരം രണ്ടോവറിലേക്ക് കടക്കുമ്പോള്‍ തന്നെ ഇന്ത്യയ്ക്ക് 3 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. സാക്കിബ് മഹ്മൂദ് എറിഞ്ഞ രണ്ടാം ഓവറിലാണ് 3 വിക്കറ്റുകളും നഷ്ടമായത്. ഒരു റണ്‍സ് നേടിയ സഞ്ജു സാംസണിന്റെയും റണ്‍സൊന്നും തന്നെ നേടാന്‍ സാധിക്കാതെ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഷോര്‍ട്ട് ബോളില്‍ വിക്കറ്റ് സമ്മാനിച്ച സഞ്ജു ഇത്തവണയും ആ പതിവ് തുടര്‍ന്ന്. തുടര്‍ന്നെത്തിയ തിലക് വര്‍മയെ നേരിട്ട ആദ്യ പന്തില്‍ തന്നെ സാക്കിബ് പുറത്താക്കി. ജോഫ്ര ആര്‍ച്ചര്‍ക്ക് ക്യാച്ച് സമ്മാനിച്ചാണ് തിലക് മടങ്ങിയത്. ഓവറിലെ അവസാന പന്തില്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെ ബ്രൈഡന്‍ കാഴ്‌സിന്റെ കയ്യിലെത്തിച്ച് സാക്കിബ് ആദ്യ ഓവറില്‍ തന്നെ 3 വിക്കറ്റ് തികയ്ക്കുകയായിരുന്നു.