Webdunia - Bharat's app for daily news and videos

Install App

India vs England, Leeds Test Day 5 Live Updates: ഇംഗ്ലണ്ടിനു രണ്ടാം വിക്കറ്റും നഷ്ടം; തിരിച്ചുവരുമോ ഇന്ത്യ?

India vs England 1st Test, Day 5: രണ്ടാം ഇന്നിങ്‌സില്‍ 371 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ആതിഥേയര്‍ നാലാം ദിനം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സ് നേടിയിട്ടുണ്ട്

രേണുക വേണു
ചൊവ്വ, 24 ജൂണ്‍ 2025 (08:49 IST)
India vs England, Leeds Test Day 5 Live Updates

India vs England, Leeds Test Day 5: ലീഡ്‌സ് ടെസ്റ്റ് ക്ലൈമാക്‌സിലേക്ക്. 371 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 55 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ്. ജയിക്കാന്‍ ആറ് വിക്കറ്റ് ശേഷിക്കെ വേണ്ടത് 115 റണ്‍സ്.
 
ഒന്നാം ഇന്നിങ്‌സില്‍ ആറ് റണ്‍സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 364 നു ഓള്‍ഔട്ട് ആകുകയായിരുന്നു. കെ.എല്‍.രാഹുല്‍ (247 പന്തില്‍ 137), റിഷഭ് പന്ത് (140 പന്തില്‍ 118) എന്നിവര്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി സെഞ്ചുറി നേടി. കരുണ്‍ നായര്‍ (54 പന്തില്‍ 20), രവീന്ദ്ര ജഡേജ (40 പന്തില്‍ പുറത്താകാതെ 25), ശര്‍ദുല്‍ താക്കൂര്‍ (12 പന്തില്‍ നാല്), മുഹമ്മദ് സിറാജ് (പൂജ്യം), ജസ്പ്രിത് ബുംറ (പൂജ്യം), പ്രസിദ്ധ് കൃഷ്ണ (പൂജ്യം) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല. 
 
രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ബ്രണ്ടന്‍ കാഴ്‌സ്, ജോഷ് ടങ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഷോയ്ബ് ബാഷിറിനും ക്രിസ് വോക്‌സിനും ഓരോ വിക്കറ്റ്. 

08.35 AM: ലോര്‍ഡ് താക്കൂര്‍ !
 
ഇന്ത്യക്കു പ്രതീക്ഷകളേകി ശര്‍ദുല്‍ താക്കൂര്‍. തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ വിക്കറ്റ്. സെഞ്ചുറി നേടിയ ബെന്‍ ഡക്കറ്റിനെയും അഞ്ചാമനായി ക്രീസിലെത്തിയ ഹാരി ബ്രൂക്കിനെയും മടക്കി. ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ്. ജയിക്കാന്‍ ആറ് വിക്കറ്റ് ശേഷിക്കെ വേണ്ടത് 118 റണ്‍സ് !
 

08.20 PM: തോല്‍വി മണത്ത് ഇന്ത്യ ! 
 
England : 246-2 (52 Overs) 
 
വിജയലക്ഷ്യം എട്ട് വിക്കറ്റ് ശേഷിക്കെ 125 റണ്‍സ് മാത്രം 
 
08.00 PM: പ്രസിദ്ധ് കൃഷ്ണ സ്‌ട്രൈക്‌സ് ! 
 
ഇംഗ്ലണ്ടിനു രണ്ടാം വിക്കറ്റും നഷ്ടം. എട്ട് പന്തില്‍ എട്ട് റണ്‍സുമായി ഒലി പോപ്പാണ് പുറത്തായത്. പ്രസിദ്ധ് കൃഷ്ണ ബൗള്‍ഡ് ആക്കുകയായിരുന്നു. ഇതോടെ പ്രസിദ്ധിനു രണ്ട് വിക്കറ്റുകളായി
 
England 220 - 2 
 
ജയിക്കാന്‍ ഇനി 151 റണ്‍സ് കൂടി 

07.35 PM: വിക്കറ്റ് !! 
 
ഇംഗ്ലണ്ടിനു ആദ്യ വിക്കറ്റ് നഷ്ടമായി. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ സാക് ക്രൗലി (126 പന്തില്‍ 65) പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ കെ.എല്‍.രാഹുലിനു ക്യാച്ച് നല്‍കി മടങ്ങി. ഇംഗ്ലണ്ടിനു ജയിക്കാന്‍ ഇനി വേണ്ടത് 183 റണ്‍സ്‌
 

07.30 PM: കളി പുനരാരംഭിച്ചു ! 
 
മഴ കളി തടസപ്പെടുത്തിയത് 22 മിനിറ്റ് മാത്രം. Overs 42, England 184 / 0 
 
ആതിഥേയര്‍ക്കു ജയിക്കാന്‍ വേണ്ടത് 183 റണ്‍സ് കൂടി 
 

07.20 PM: ലീഡ്‌സില്‍ മഴ ! ഇന്ത്യക്ക് ആശ്വാസം 
 
മഴ തടസപ്പെടുത്തിയതിനാല്‍ കളി നിര്‍ത്തിവെച്ചു. ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടത് 190 റണ്‍സ് കൂടി
 
7:00 PM:  overs: 40 ബെൻ ഡെക്കറ്റിന് സെഞ്ചുറി ഇംഗ്ലണ്ട് സ്കോർ: 176/0

6:45 PM:  Overs: 37 ഇംഗ്ലണ്ട്: 156/0 ബെൻ ഡെക്കറ്റ്: 86*, സാക് ക്രോളി: 57*

5:30 PM: ശക്തമായി തിരിച്ചടിച്ച് ഇംഗ്ലണ്ട് ആദ്യ സെഷൻ അവസാനിക്കുമ്പോൾ 30 ഓവറിൽ വിക്കറ്റ് നഷ്ടമാവാതെ 117 റൺസ്. ബെൻ ഡെക്കറ്റിന് അർധസെഞ്ചുറി(64*), സാക് ക്രോളി(42*)

04.00 PM: Overs: 12
England : 36/0
 
വിക്കറ്റ് നേടാന്‍ സാധിക്കാതെ ഇന്ത്യ

03.00 PM: റിഷഭ് പന്തിനു ഡീമെറിറ്റ് പോയിന്റ് 
 
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു പെരുമാറ്റച്ചട്ട ലംഘനത്തെ തുടര്‍ന്ന് ഒരു ഡീമെറിറ്റ് പോയിന്റ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിനിടെ ഓണ്‍ഫീല്‍ഡ് അംപയറോടു മോശമായി പെരുമാറിയതാണ് നടപടിക്കു കാരണം. 
 

02.00 PM: 90 ഓവര്‍, 350 റണ്‍സ്, 10 വിക്കറ്റ് !
 
ട്വന്റി 20 പോലെ ഉദ്വേഗം നിറഞ്ഞ അവസാന ദിനം. ജസ്പ്രിത് ബുംറയുടെ കരുത്തില്‍ ഇന്ത്യ ജയിക്കുമോ?
 

09.00 AM: ഗവാസ്‌കറിന്റെ ആവശ്യം പന്ത് തള്ളി (വീഡിയോ)

ഗാലറിയില്‍ നിന്ന് ഇന്ത്യയുടെ മുന്‍താരം സുനില്‍ ഗവാസ്‌കര്‍ പന്തിനോടു തലകുത്തി മറിയാന്‍ ആവശ്യപ്പെട്ടു Watch Video Here

08.45 AM: 350 റണ്‍സ് പ്രതിരോധിക്കുന്നതില്‍ ഇന്ത്യക്ക് ആധിപത്യം ! 
 
നാലാം ഇന്നിങ്‌സില്‍ 350 റണ്‍സില്‍ അധികം പ്രതിരോധിക്കുന്നതില്‍ കണക്കുകള്‍ ഇന്ത്യക്ക് അനുകൂലമാണ്. 59 മത്സരങ്ങളില്‍ 42 എണ്ണത്തിലും ഇന്ത്യ 350+ വിജയലക്ഷ്യം ഉയര്‍ത്തി വിജയിച്ചിട്ടുണ്ട്. തോറ്റത് ഒരു മത്സരത്തില്‍ മാത്രം, 2022 ല്‍ ഇംഗ്ലണ്ടിനെതിരെ ! 16 മത്സരങ്ങള്‍ സമനിലയിലായി. ഇത്തവണ ഇന്ത്യക്ക് പ്രതിരോധിക്കാനുള്ളത് 371 റണ്‍സ് !
 
08.30 AM: സ്‌കോര്‍ കാര്‍ഡ് 
 
ഇന്ത്യ ഒന്നാം ഇന്നിങ്‌സ് - 471 നു ഓള്‍ഔട്ട് 
 
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് - 465 നു ഓള്‍ഔട്ട് 
 
ഇന്ത്യ രണ്ടാം ഇന്നിങ്‌സ് - 364 നു ഓള്‍ഔട്ട് 
 
ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് - 21/0 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: 'കുറച്ച് ഓവറായിരുന്നു അത്'; റിഷഭ് പന്തിനു നെഗറ്റീവ് പോയിന്റ്

Kerala Cricket league: കേരള ക്രിക്കറ്റ് ലീഗ് ഇത്തവണ കൊഴുക്കും, ലേലപട്ടികയിൽ സഞ്ജുവും ജലജ് സക്സേനയും

India vs England : അർധസെഞ്ചുറിയുമായി ബെൻ ഡെക്കറ്റ്, ചെയ്സിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം, ആദ്യ സെഷൻ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 117 റൺസ്

Sanju Samson to CSK: ഉറപ്പിച്ചോളു, സഞ്ജു ചെന്നൈയിലേക്ക് തന്നെ, സൂചന നൽകി രാജസ്ഥാൻ മുൻ ട്രെയ്നർ

Rishab Pant: എടാ ഒന്ന് നന്നാവടാ... സ്വയം ഉപദേശിച്ച് റിഷഭ് പന്ത്, ഹെഡിങ്ലിയിൽ രസകരമായ കാഴ്ച

അടുത്ത ലേഖനം
Show comments