Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England : ഫീൽഡർമാർ കാരണം 9 വിക്കറ്റെടുക്കാനുള്ള അവസരമാണ് ബുമ്രയ്ക്ക് നഷ്ടമായത്, ഒടുവിൽ വിമർശിച്ച് സച്ചിനും

Sachin Tendulkar on dropped catches,India vs England Test 2025,Indian fielders drop catches,Sachin criticizes Indian fielding, ഫീൽഡിങ്ങിനെ വിമർശിച്ച് സച്ചിൻ, ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ്, ബുമ്ര

അഭിറാം മനോഹർ

, തിങ്കള്‍, 23 ജൂണ്‍ 2025 (12:59 IST)
Bumrah
ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ മോശം പ്രകടനത്തെ വിമര്‍ശിച്ച് ബാറ്റിംഗ് ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ മികവ് കാണിച്ചിരുന്നുവെങ്കില്‍ അഞ്ച് വിക്കറ്റുകളുമായി തിളങ്ങിയ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് 9 വിക്കറ്റുകളെങ്കിലും ലഭിച്ചേനെയെന്ന് സച്ചിന്‍ എക്‌സില്‍ കുറിച്ചു.
 
അഭിനന്ദനങ്ങള്‍ ബുമ്ര, ഒരു നോ ബോളും മൂന്ന് ക്യാച്ചുകള്‍ നഷ്ടമാക്കാതിരിക്കുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ 9 വിക്കറ്റുകളെങ്കിലും നിങ്ങള്‍ക്ക് ലഭിക്കേണ്ടതായിരുന്നുവെന്നാണ് സച്ചിന്‍ കുറിച്ചത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാരെ പരോക്ഷമായി വിമര്‍ശിച്ചാണ് സച്ചിന്റെ പോസ്റ്റ്. മത്സരത്തില്‍ ബുമ്രയുടെ ബൗളിങ്ങില്‍ 3 ക്യാച്ചുകളാണ് യശ്വസി ജയ്‌സ്വാള്‍ കൈവിട്ടത്. ആദ്യം ബെന്‍ ഡെക്കറ്റിനെയും പിന്നീട് ഒലി പോപ്പിനെയും ഹാരി ബ്രൂക്കിനെയും ജയ്‌സ്വാള്‍ കൈവിട്ടു. ബുമ്രയുടെ ഓവറില്‍ ബെന്‍ ഡെക്കറ്റിന്റെ ക്യാച്ച് അവസരം രവീന്ദ്ര ജഡേജയും കൈവിട്ടിരുന്നു. മത്സരത്തില്‍ 24.4 ഓവര്‍ എറിഞ്ഞ ബുമ്ര 83 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ സ്വന്തമാക്കി. സേന രാജ്യങ്ങളില്‍ ബുമ്രയുടെ പത്താമത്ത് അഞ്ച് വിക്കറ്റ് നേട്ടമാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs England, Leeds Test, Day 3: ബുദ്ധിപൂര്‍വ്വം രാഹുല്‍, വേണം 400 എങ്കിലും; ഇന്ന് നിര്‍ണായകം