India vs England T20 Series: ഒന്നാം ട്വന്റി 20 നാളെ; ഓപ്പണര്‍ സ്ഥാനം സഞ്ജുവിന് തന്നെ
സഞ്ജുവിനൊപ്പം അഭിഷേക് ശര്‍മ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും
India vs England T20, 1st Match: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയ്ക്കു നാളെ തുടക്കം. അഞ്ച് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയില്‍ ഉള്ളത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഉണ്ട്.
സഞ്ജുവിനൊപ്പം അഭിഷേക് ശര്‍മ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ഹാര്‍ദിക് പാണ്ഡ്യയും നിതീഷ് കുമാര്‍ റെഡ്ഡിയും പ്ലേയിങ് ഇലവനില്‍ ഉണ്ടാകും.
സാധ്യത ഇലവന്‍: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് പട്ടേല്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി
ഒന്നാം ട്വന്റി 20: ജനുവരി 22 ബുധന്‍ - കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍
രണ്ടാം ട്വന്റി 20: ജനുവരി 25 ശനി - ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍
മൂന്നാം ട്വന്റി 20: ജനുവരി 28 ചൊവ്വ - രാജ്കോട്ട് നിരഞ്ജന്‍ സ്റ്റേഡിയത്തില്‍
നാലാം ട്വന്റി 20: ജനുവരി 31 വെള്ളി - പൂണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍
അഞ്ചാം ട്വന്റി 20: ഫെബ്രുവരി 2 ഞായര്‍ - മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍
എല്ലാ ട്വന്റി 20 മത്സരങ്ങളും ഇന്ത്യന്‍ സമയം രാത്രി ഏഴിനു ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.