Webdunia - Bharat's app for daily news and videos

Install App

കിവീസിനെ കടിച്ചുകീറി മരണമാസ് ഫോമിൽ ഇംഗ്ലണ്ട്, നല്ല ടൈമിലാണ് ഇന്ത്യ ചെന്നുപ്പെടുന്നത്

Webdunia
ചൊവ്വ, 28 ജൂണ്‍ 2022 (18:54 IST)
ബെർമിംഗ്ഹാമിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ  ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനാകും മേൽക്കൈയെന്ന് മുൻ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാൻ. എതിരാളികൾക്ക് ഇംഗ്ലണ്ടിനെ നേരിടാൻ ഏറ്റവും മോശം സമയമാണിതെന്നും സ്വാൻ പറയുന്നു. കിവികൾക്കെതിരായ ടെസ്റ്റ് സീരീസ് ഇംഗ്ലണ്ട് 3-0ന് സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് സ്വാനിൻ്റെ പ്രതികരണം.
 
കിവികൾക്കെതിരായ പരമ്പര കാരണം ഇംഗ്ലണ്ടിന് ഇന്ത്യയ്ക്കെതിരെ നേരിയ മേൽക്കൈ ഉണ്ട്. ഇംഗ്ലണ്ടിൽ ഒരു പരിശീലന മത്സരം മാത്രമാണ് ഇന്ത്യ കളിച്ചത്. അതിനാൽ അധികം തയ്യാറെടുപ്പുകൾ നടത്താൻ ഇന്ത്യയ്ക്കായിട്ടില്ല. ഇംഗ്ലണ്ടാകട്ടെ കിവികൾക്കെതിരെ 3 ടെസ്റ്റ് മത്സരങ്ങളിൽ വിജയിച്ച് വലിയ ആത്മവിശ്വാസത്തോടെയാണ് വരുന്നത്.
 
ജോ റൂട്ട് തൻ്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ്. ഒലി പോപ്പും ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. ഓപ്പണിങ്ങ് സ്ലോട്ടിലെ പ്രശ്നമൊഴിച്ചാൽ ബെൻ സ്റ്റോക്സിന് കീഴിൽ പോസിറ്റീവ് ക്രിക്കറ്റാണ് ഇംഗ്ലണ്ട് കളിക്കുന്നത്. തുടരെ മത്സരങ്ങൾ വിജയിച്ചത് ടീമിൻ്റെ ആത്മവിശ്വാസം ഉയർത്തും. സ്വാൻ പറഞ്ഞു. ജൂലൈ 1നാണ് ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം. നിലവിൽ 2-1ന് പരമ്പരയിൽ ഇന്ത്യയാണ് മുന്നിൽ.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

അടുത്ത ലേഖനം
Show comments