Publish Date: Tue, 28 Jun 2022 (13:31 IST)
Updated Date: Tue, 28 Jun 2022 (13:36 IST)
ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പിന്നാലെ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്. ന്യൂസിലൻഡിനെതിരെ കളിച്ച പോലെ ആക്രമണശൈലിയിൽ തന്നെയാകും ഇന്ത്യയ്ക്കെതിരെയും കളിക്കുകയെന്ന് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് വ്യക്തമാക്കി. ബെൻ സ്റ്റോക്സിന് കീഴിൽ ഇംഗ്ലണ്ട് കളിച്ച ആദ്യ പരമ്പര തൂത്തുവാരിയാണ് ഇംഗ്ലണ്ട് വെള്ളിയാഴ്ച ഇന്ത്യയ്ക്കെതിരെ ഇറങ്ങുന്നത്.
കഴിഞ്ഞ വർഷം ഇന്ത്യയ്ക്കെതിരെ പൂർത്തിയാക്കാൻ കഴിയാതിരുന്ന പരമ്പരയിലെ അവസാന ടെസ്റ്റാണിത്. സീരീസിൽ ഇന്ത്യ 2-1ന് മുന്നിലാണ്. വിരാട് കോലിയുടെ നായകത്വത്തിന് കീഴിലായിരുന്നു അന്ന് ഇന്ത്യ ഇറങ്ങിയത്. കൊവിഡ് ബാധിതനായ രോഹിത്തിന് കളിക്കാനായില്ലെങ്കിൽ റിഷഭ് പന്തോ ബുമ്രയോ ആയിരിക്കും ഇന്ത്യയെ ടെസ്റ്റിൽ നയിക്കുക എന്നാണ് സൂചന.