അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഋതുരാജ് ഗെയ്ക്വാദിന് പകരം ഓപ്പണറായാണ് സഞ്ജു ഇറങ്ങുക. ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പര്‍.
പ്ലേയിങ് ഇലവന്‍: സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്. ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്ക്, അക്ഷര്‍ പട്ടേല്‍, ബുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഉമ്രാന്‍ മാലിക്ക്