India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ
മൂന്ന് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ ഇതിനോടകം സൂപ്പര്‍ എട്ട് ഉറപ്പിച്ചുകഴിഞ്ഞു
Publish Date: Tue, 17 Feb 2026 (08:48 IST)
Updated Date: Tue, 17 Feb 2026 (08:57 IST)
India vs Netherlands: ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിനായി ഇന്ത്യ ഇറങ്ങുന്നു. ബുധനാഴ്ച (ഫെബ്രുവരി 18) നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് ആണ് ഇന്ത്യക്കു എതിരാളികള്‍. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ആതിഥേയത്വം വഹിക്കുക. ഇന്ത്യന്‍ സമയം രാത്രി ഏഴിനു കളി ആരംഭിക്കും.
മൂന്ന് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ ഇതിനോടകം സൂപ്പര്‍ എട്ട് ഉറപ്പിച്ചുകഴിഞ്ഞു. അതിനാല്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ചില താരങ്ങള്‍ക്കു വിശ്രമം അനുവദിക്കും. ജസ്പ്രിത് ബുംറ നെതര്‍ലന്‍ഡ്‌സിനെതിരെ കളിക്കില്ല. മുഹമ്മദ് സിറാജ് പകരക്കാരനാകും. മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ എത്തിയേക്കും. അഭിഷേക് ശര്‍മയോ റിങ്കു സിങ്ങോ ബെഞ്ചില്‍ ഇരിക്കും.
സാധ്യത ഇലവന്‍: അഭിഷേക് ശര്‍മ / സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്