Webdunia - Bharat's app for daily news and videos

Install App

എറിഞ്ഞു വീഴ്‌ത്തി ചാഹലും ഷമിയും; കിവികള്‍ പതറുന്നു - വില്യംസണെ വിട്ടുകളഞ്ഞ് ജാദവ്

Webdunia
ബുധന്‍, 23 ജനുവരി 2019 (09:00 IST)
ഇന്ത്യക്കെതിരെ ഒന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് തകരുന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 19 ഓവറില്‍  നാല് വിക്കറ്റ് നഷ്‌ടത്തില്‍ 77 റണ്‍സെന്ന നിലയിലയിലാണ്. നായകന്‍ കെയ്‌ന്‍ വില്യംസണും (27*) ഹെന്‍‌റി നിക്കോളാസ് (0*) ക്രീസില്‍. മുഹമ്മദ് ഷമിയും ചാഹലും രണ്ട് വിക്കറ്റ് വീതം നേടി.

രണ്ടാം ഓവറില്‍ തന്നെ ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഷമിയുടെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ബാറ്റില്‍ തട്ട് പന്ത് സ്റ്റംപിലേക്ക് വീണതോടെയാണ് മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ (5) മടങ്ങിയത്.

അടുത്ത ഓവറില്‍ മണ്‍റോയേയും (8) ഷമി മടക്കി അയച്ചു. ചാഹലിന്റെ ഓവറില്‍ അദ്ദേഹത്തിനു തന്നെ ക്യാച്ച് നല്‍കിയാണ് റോസ് ടെയ്‌ലര്‍ (24) മടങ്ങിയത്. 19മത് ഓവറില്‍ സമാനമായ രീതിയിലാണ് ടോം ലഥാമും പുറത്തായത്. ചാഹലിന് തന്നെയായിരുന്നു വിക്കറ്റ്.

വിജയ് ശങ്കറിന്റെ ഓവറില്‍ വില്യംസണ്‍ നല്‍കിയ ക്യാച്ച് കേദാര്‍ ജാദവ് പാഴാക്കിയില്ലായിരുന്നുവെങ്കില്‍ കിവികളുടെ തകര്‍ച്ച ഉറപ്പിക്കാമായിരുന്നു. രണ്ട് വിക്കറ്റ് നേടിയതോടെ ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന താരമായി ഷമി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

കെമിക്കലുള്ള തൂവാല ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിച്ചു, അശ്വിനെതിരെ ഗുരുതര ആരോപണം

James Anderson about Virat Kohli: 'കോലിക്ക് പന്തെറിയാന്‍ സച്ചിനേക്കാള്‍ ബുദ്ധിമുട്ട്, ഏത് യുദ്ധത്തിനു തയ്യാറെന്ന മനോഭാവം': ആന്‍ഡേഴ്‌സണ്‍

എല്ലാവർക്കും കപ്പ് കിട്ടുന്നുണ്ട്, ഇത്തവണ ഇന്ത്യയ്ക്ക് ചാൻസുണ്ടോ?, വനിതാ ഏകദിന ലോകകപ്പ് ഫിക്സ്ചർ പുറത്ത്

മത്സരങ്ങളെല്ലാം ശക്തർക്കൊപ്പം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരക്രമം പുറത്ത്

ഐപിഎല്ലിന് മുൻഗണന കൊടുത്തു, ഹേസൽവുഡ് ചെയ്തത് ന്യായീകരിക്കാനാവാത്ത തെറ്റ്: രൂക്ഷവിമർശനവുമായി മിച്ചൽ ജോൺസൺ

അടുത്ത ലേഖനം
Show comments