കിവീസിനെ പറപ്പിച്ച് ഇന്ത്യ; രണ്ടാം ട്വന്റി 20യില്‍ കൂറ്റന്‍ ജയം
52 പന്തില്‍ 61 റണ്‍സ് നേടിയ നായകന് കെയ്ന്‍ വില്യംസണ് ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്കോറര്‍
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. 65 റണ്‍സിനാണ് ഇന്ത്യ കിവീസിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടിയപ്പോള്‍ ന്യൂസിലന്‍ഡിന്റെ ഇന്നിങ്സ് 18.5 ഓവറില്‍ 126 ന് അവസാനിച്ചു.
52 പന്തില്‍ 61 റണ്‍സ് നേടിയ നായകന് കെയ്ന്‍ വില്യംസണ് ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്കോറര്‍. ഡെവന്‍ കോണ്‍വെ 25 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി ദീപക് ഹൂഡ 2.5 ഓവറില്‍ 10 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. യുസ്വേന്ദ്ര ചഹലും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. വാഷിങ്ടണ്‍ സുന്ദറിനും ബുവനേശ്വര്‍ കുമാറിനും ഒരോ വിക്കറ്റ് ലഭിച്ചു.
നേരത്തെ സൂര്യകുമാര്‍ യാദവിന്റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ നേടിയത്. 51 ബോളില്‍ ഏഴ് സിക്സും 11 ഫോറും സഹിതം 111 റണ്‍സാണ് സൂര്യകുമാര്‍ യാദവ് അടിച്ചെടുത്തത്. ഈ കലണ്ടര്‍ വര്‍ഷം ട്വന്റി 20 യില്‍ രണ്ടാം സെഞ്ചുറിയാണ് സൂര്യകുമാര്‍ നേടുന്നത്. ഇഷാന് കിഷന് 31 ബോളില്‍ 36 റണ്‍സ് നേടി.