Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരങ്ങേറ്റത്തിനൊരുങ്ങി ശ്രേയസ് അയ്യര്‍, മായങ്ക് അഗര്‍വാളും ശുഭ്മാന്‍ ഗില്ലും ഓപ്പണര്‍മാര്‍; ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ

India vs New Zealand
, ബുധന്‍, 24 നവം‌ബര്‍ 2021 (20:55 IST)
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ സജീവ സാന്നിധ്യമായ ശ്രേയസ് അയ്യര്‍ ടെസ്റ്റ് അരങ്ങേറ്റത്തിനായി ഒരുങ്ങുന്നു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ പ്ലേയിങ് ഇലവനില്‍ ശ്രേയസ് അയ്യര്‍ സ്ഥാനം പിടിക്കുമെന്ന് ഉറപ്പായി. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ആദ്യ മത്സരം കളിക്കാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരം. 
 
രോഹിത് ശര്‍മയുടെയും കെ.എല്‍.രാഹുലിന്റെയും അഭാവത്തില്‍ മായങ്ക് അഗര്‍വാളും ശുഭ്മാന്‍ ഗില്ലും ഇന്ത്യയുടെ ഓപ്പണര്‍മാരാകും. ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ എന്നിവരായിരിക്കും യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. വൃദ്ധിമാന്‍ സാഹയായിരിക്കും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. മൂന്ന് സ്പിന്നര്‍മാരെയായിരിക്കും ഇന്ത്യ കളത്തിലിറക്കുക. രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനംപിടിക്കും. മുഹമ്മദ് സിറാജും ഉമേഷ് യാദവും ആയിരിക്കും പേസര്‍മാര്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാമ്പ്യൻസ് ‌ലീഗ് പ്രീ ക്വാർട്ടർ കാണാതെ ബാഴ്‌സ പുറത്ത്, മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ബയേണും അവസാന 16ൽ