Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരിച്ചടിച്ച് ന്യൂസിലന്‍ഡ്; 14.4 ഓവറില്‍ കളി തീര്‍ത്ത് ആതിഥേയര്‍ - നാണക്കേടില്‍ ഇന്ത്യ

തിരിച്ചടിച്ച് ന്യൂസിലന്‍ഡ്; 14.4 ഓവറില്‍ കളി തീര്‍ത്ത് ആതിഥേയര്‍ - നാണക്കേടില്‍ ഇന്ത്യ
ഹാമില്‍ട്ടന്‍ , വ്യാഴം, 31 ജനുവരി 2019 (11:36 IST)
പരമ്പര നഷ്‌ടമായതിന്റെ കണക്ക് ന്യൂസിലന്‍ഡ് തീര്‍ത്തപ്പോള്‍ ഹാമില്‍ട്ടന്‍ ഏകദിനത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍‌വി. 92 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 14.4 ഓവറില്‍ ലക്ഷ്യത്തിലെത്തി.

42 പന്തില്‍ 30 റണ്‍സുമായി നിക്കോള്‍സും 25 പന്തില്‍ 37 റണ്‍സോടെ റോസ് ടെയ്‌ലറും പുറത്താകാതെ നിന്നു. ഗുപ്റ്റില്‍ (14), കെയ്ന്‍ വില്ല്യംസണ്‍ (11) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലന്‍ഡിന് നഷ്ടമായത്. രണ്ട് വിക്കറ്റും ഭുവനേശ്വര്‍ കുമാറിനാണ്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയെ അഞ്ച് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടും മൂന്ന് വിക്കറ്റ് പിഴുത കോളിൻ ഡി ഡ്രാന്‍ഡ്‌ഹോമുമാണ് തകര്‍ത്തത്. ആഷിലും നീഷാനും ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി. 10 ഓവറില്‍ നാല് മെയ്ഡനടക്കം 21 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബോള്‍ട്ടിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ഇന്ത്യയുടെ ഏഴ് ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

രോഹിത് ശർമ (ഏഴ്), ശിഖർ ധവാൻ (13), അമ്പാട്ടി റായുഡു (പൂജ്യം), ദിനേഷ് കാർത്തിക് (പൂജ്യം), അരങ്ങേറ്റ മൽസരം കളിക്കുന്ന ശുഭ്മാൻ ഗിൽ (9), കേദാർ ജാദവ് (1), ഹാര്‍ദ്ദിക് പാണ്ഡ്യ ( 16), കുല്‍ദീപ് യാദവ് (15), ചാഹല്‍ (18), ഭുവനേശ്വര്‍ കുമാര്‍ (1), ഖലീൽ അഹമ്മദ് (അഞ്ച്) എന്നിവരാണ് അതിവേഗം കൂടാരം കയറിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാമില്‍ട്ടണില്‍ ഇന്ത്യന്‍ ചീട്ട് കൊട്ടാരം തകര്‍ന്നു വീണു; ടീം കൂട്ടത്തകര്‍ച്ചയുടെ നാണക്കേടില്‍