Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ന്യൂസിലന്‍ഡിനെ പിടിച്ചുകെട്ടാന്‍ ടീമില്‍ മാറ്റങ്ങള്‍; അടവ് മാറ്റി രോഹിത്

new zealand
ഹാമില്‍ട്ടണ്‍ , ശനി, 9 ഫെബ്രുവരി 2019 (20:10 IST)
പരമ്പര നേടാനുറച്ച് ഹാമില്‍‌ട്ടണില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ സാധ്യത. ബോളിംഗ് ഡിപ്പാര്‍ട്ടു‌മെന്റിലും മധ്യനിരയിലുമാണ് ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ്മ മാറ്റം വരുത്തുകയെന്നാണ് സൂചന.

ന്യൂസിലന്‍ഡില്‍ ആദ്യമായി ട്വന്റി-20 പരമ്പരയെന്ന നേട്ടം സ്വന്തമാക്കാന്‍ മികച്ച ടീമിനെ ഗ്രൌണ്ടിലിറക്കാനാണ് പരിശീലകന്‍ രവി ശാസ്‌ത്രിയും രോഹിത്തും ശ്രമിക്കുന്നത്.

രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ ടീമിലുള്ള സാഹചര്യത്തില്‍ മധ്യനിരയില്‍ ദിനേശ് കാര്‍ത്തിക്കിന് പകരം കേദാര്‍ ജാദവിന് അവസരം നല്‍കിയേക്കും. ഇതോടെ ബാറ്റിംഗ് ലൈനപ്പ് ശക്തമാകുമെന്നാണ് വിലയിരുത്തല്‍.

ബോളിംഗില്‍ മങ്ങിയ പ്രകടനം തുടരുന്ന ഖലീല്‍ അഹമ്മദിന് പകരം സിദ്ധാര്‍ഥ് കൗള്‍ അന്തിമ ഇലവനില്‍ എത്തിയേക്കും. സ്‌പിന്നറായ യുസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവ് എത്താനുള്ള സാധ്യതയും ശക്തമാണ്. അതേസമയം, ന്യൂസിലന്‍ഡ് ടീമിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണിക്കും കോഹ്‌ലിക്കും അസൂയ തോന്നിയേക്കാം; ഞെട്ടിക്കാനൊരുങ്ങി രോഹിത്, ഹാമില്‍‌ട്ടണില്‍ കിവിസ് വീഴുമോ ?