Webdunia - Bharat's app for daily news and videos

Install App

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

അഭിറാം മനോഹർ
ഞായര്‍, 15 ജൂണ്‍ 2025 (13:45 IST)
ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന പരമ്പരയിലെ അവസാന ടി20 മത്സരം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍. അഞ്ച് ടി20 മത്സരങ്ങളും 3 ഏകദിനങ്ങളുമാണ് ന്യൂസിലന്‍ഡ് ഇന്ത്യയില്‍ കളിക്കുക. അടുത്ത വര്‍ഷം ജനുവരി 11ന് ബറോഡയിലാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം ജനുവരി 14ന് രാജ്‌കോട്ടിലും മൂന്നാം ഏകദിനം 18ന് ഇന്‍ഡോറിലും നടക്കും. ജനുവരി 21നാണ് ടി20 പരമ്പരയ്ക്ക് തുടക്കമാവുന്നത്. നാഗ്പൂരിലാണ് ആദ്യ മത്സരം.
 
 രണ്ടാം ടി20 മത്സരം 23ന് റായ്പൂരില്‍ നടക്കും. 24ന് മൂന്നാം ടി20 ഗുവാഹത്തിയിലും നാലാം ടി20 28ന് വിശാഖപട്ടണത്തും നടക്കും. ജനുവരി 31ന് നടക്കുന്ന മത്സരത്തിനാണ് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുക. കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിന് കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലിലും പല മത്സരങ്ങളും താരത്തിന് നഷ്ടമായി. കിട്ടിയ അവസരങ്ങളില്‍ കാര്യമായ പ്രകടനങ്ങള്‍ നടത്താനുമായില്ല. കാര്യം ഇങ്ങനെയെങ്കിലും നിലവില്‍ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ എന്നിവര്‍ തന്നെയാണ് ടി20യിലെ ഓപ്പണര്‍മാര്‍. ആ നിലയില്‍ വരുന്ന ടി20 ലോകകപ്പ് വരെയും സഞ്ജു ഇന്ത്യന്‍ ടീമില്‍ തുടരാനാണ് സാധ്യത. മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കാനുള്ള അവസരമാകും സഞ്ജുവിന് മുന്നില്‍ ഒരുങ്ങുന്നത്. വരാനിരിക്കുന്ന ടി20 പരമ്പരകളിലെ സഞ്ജുവിന്റെ പ്രകടനമാകും ഇതില്‍ നിര്‍ണായകമാവുക.
 
ഏകദിന പരമ്പര (ODI Matches)
 
ബറോഡ ജനുവരി 11, 2026
രാജ്‌കോട്ട് ജനുവരി 14, 2026
ഇന്‍ഡോര്‍ ജനുവരി 18, 2026
 
 ടി20 പരമ്പര (T20 Matches)
 
നാഗ്പൂര്‍ ജനുവരി 21, 2026
റായ്പൂര്‍ ജനുവരി 23, 2026
ഗുവാഹത്തി ജനുവരി 24, 2026
വിശാഖപട്ടണം ജനുവരി 28, 2026
ഗ്രീന്‍ ഫീല്‍ഡ്, തിരുവനന്തപുരം ജനുവരി 31, 2026
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 5th Test: ഇംഗ്ലീഷ് 'ക്ഷമ' നശിപ്പിച്ച് ആകാശ് ദീപ്; ഇത് താന്‍ടാ 'നൈറ്റ് വാച്ച്മാന്‍'

Oval Test: വേണമെങ്കില്‍ സ്പിന്‍ എറിയാമെന്ന് അംപയര്‍മാര്‍; കളി നിര്‍ത്തിയേക്കെന്ന് ഇംഗ്ലണ്ട് നായകന്‍ (വീഡിയോ)

എന്നെയാണ് ഇങ്ങനെ യാത്രയാക്കിയതെങ്കില്‍ അവന്റെ ഷെയ്പ്പ് മാറ്റിയേനെ, തുറന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്

ബൗളര്‍മാര്‍ വിക്കറ്റെടുത്താല്‍ തലത്താഴ്ത്തി പോകണം, ഇത്ര ആഘോഷിക്കേണ്ട കാര്യമില്ല, ബെന്‍ ഡെക്കറ്റിന്റെ പുറത്താകലില്‍ ആകാശ് ദീപിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് കോച്ച്

Prasidh Krishna- Joe Root: ഇതെല്ലാം കളിയുടെ ഭാഗം, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, റൂട്ടിൽ നിന്ന് അങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചില്ല പ്രസിദ്ധ് കൃഷ്ണ

അടുത്ത ലേഖനം
Show comments