Select Your Language

Notifications

webdunia
webdunia
webdunia
webdunia

എട്ട് വിക്കറ്റിന് പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം

ചാംപ്യൻസ് ട്രോഫി ഫൈനലിലെ പരാജയത്തിന് ഇന്ത്യ മറുപടി കൊടുത്തു; എട്ട് വിക്കറ്റിന് പാകിസ്ഥാനെ തകർത്ത് ഇന്ത്യ

എട്ട് വിക്കറ്റിന് പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം
ദുബായ് , വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (07:50 IST)
ഏഷ്യാ കപ്പിൽ പാകിസ്ഥാനെ എട്ട് വിക്കറ്റിൽ തോൽപ്പിച്ച് ഇന്ത്യ. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 29 ഓവറില്‍ മറിക്കടക്കുകയായിരുന്നു. 126 പന്ത് ബാക്കിയിരിക്കെയായിരുന്നു ഇന്ത്യന്‍ ജയം. 126 പന്ത് ബാക്കിയിരിക്കെയായിരുന്നു ഇന്ത്യന്‍ ജയം. ഓപണര്‍മാരായ രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍ എന്നിവരാണ് പുറത്തായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാർ‍.
 
കഴിഞ്ഞ വർഷം ജൂൺ 18ന് ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാൻ ഇന്ത്യയെ 180 റൺസിനു തോൽപിച്ചതിനുള്ള മറുപടിയായാണ് ഏഷ്യാ കപ്പിലെ ഈ തകർപ്പൻ ജയം. സൂപ്പർ ഫോറിൽ ബംഗ്ലദേശുമായി നാളെയാണ് ഇന്ത്യയുടെ അടുത്ത കളി. 23നു പാക്കിസ്ഥാനെ  വീണ്ടും നേരിടും.
 
വെറും മൂന്ന് റണ്‍സ് എടുത്തപ്പോഴേക്കും ഓപ്പണര്‍മാരായ രണ്ടുപേരെയും പാകിസ്ഥാന് നഷ്ടമായിരുന്നു. അതേസമയം, ഭുവനേശ്വര്‍ കുമാര്‍ നല്‍കിയ ഗംഭീര തുടക്കം ഇന്ത്യയ്ക്ക് ഊര്‍ജം പകര്‍ന്നു. രണ്ടാമത്തെ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഇമാമുല്‍ ഹഖിനെ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൈയിലെത്തിച്ചു. അതേസമയം ബൗളിങ്ങിനിടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സസുവോള താരത്തിന്റെ മുഖത്ത് തുപ്പിയ സംഭവത്തിൽ യുവന്റസിന്റെ ഡഗ്ലസ് കോസ്റ്റക്ക് നാലു മത്സരങ്ങളിൽ വിലക്ക്