Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs Pakistan Asia Cup 2022, Predicted Playing 11: പാക്കിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുക ദിനേശ് കാര്‍ത്തിക്ക് ഇല്ലാതെ, രോഹിത്തും രാഹുലും തന്നെ ഓപ്പണര്‍മാര്‍

രോഹിത് ശര്‍മ-കെ.എല്‍.രാഹുല്‍ സഖ്യം തന്നെയായിരിക്കും ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക

India vs Pakistan Asia Cup 2022, Predicted Playing 11: പാക്കിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുക ദിനേശ് കാര്‍ത്തിക്ക് ഇല്ലാതെ, രോഹിത്തും രാഹുലും തന്നെ ഓപ്പണര്‍മാര്‍
, വെള്ളി, 26 ഓഗസ്റ്റ് 2022 (08:31 IST)
India vs Pakistan Asia Cup 2022, Predicted Playing 11: ഏഷ്യാ കപ്പ് 2022 പോരാട്ടത്തിന് ശനിയാഴ്ച (ഓഗസ്റ്റ് 27) അരങ്ങുണരും. ഓഗസ്റ്റ് 28 ഞായറാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട തോല്‍വിക്ക് പകരംവീട്ടാനാണ് ഇന്ത്യ ഇത്തവണ കളത്തിലിറങ്ങുന്നത്. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് നോക്കാം...
 
രോഹിത് ശര്‍മ-കെ.എല്‍.രാഹുല്‍ സഖ്യം തന്നെയായിരിക്കും ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. വിരാട് കോലി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യും. നാലാമനായി സൂര്യകുമാര്‍ യാദവ്. റിഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ ബാറ്ററായി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തും. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കായിരിക്കും ഓള്‍റൗണ്ടര്‍മാരുടെ ചുമതല. ഫിനിഷര്‍മാരുടെ ഉത്തരവാദിത്തവും ഇരുവരിലും നിക്ഷിപ്തമായിരിക്കും. ഹാര്‍ദിക് ആറാമാതും ജഡേജ ഏഴാമതും ബാറ്റ് ചെയ്യും. 
 
രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരായിരിക്കും രണ്ട് പ്രധാന സ്പിന്നര്‍മാര്‍. ബുവനേശ്വര്‍ കുമാറും അര്‍ഷ്ദീപ് സിങ്ങും പേസര്‍മാരായി പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കും. ദിനേശ് കാര്‍ത്തിക്കിന് പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടാകില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാനോട് ഫൈനലിലേറ്റ തോൽവി നാല് വർഷം ഇന്ത്യൻ ക്രിക്കറ്റിനെ ബാധിച്ചു, ആ തോൽവി ഓർത്താൽ ഇപ്പോഴും ഉറങ്ങാനാകില്ല