Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും ഒത്തുകളിയോ ?; പാകിസ്ഥാന്‍ ഫൈനലില്‍ എത്തിയതിന് കാരണം ഇതാണ്

വീണ്ടും ഒത്തുകളി ആരോപണം; പാകിസ്ഥാന്‍ ഫൈനലില്‍ എത്തിയതിന് കാരണം ഇതാണ്

ICC Champions
ഇസ്‌ലാമാബാദ് , വെള്ളി, 16 ജൂണ്‍ 2017 (16:34 IST)
ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയിലെ ഏറ്റവും മോശം ടീം എന്ന പഴികേട്ട പാകിസ്ഥാന്‍ ഫൈനലില്‍ എത്തിയത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച സംഭവമാണ്.

പാക് ടീമിന്റെ മുന്നേറ്റത്തിന് പിന്നില്‍ ഒത്തുകളിയുണ്ടെന്ന ആരോപണം ശക്തമായി നില നില്‍ക്കുമ്പോഴാണ് പാക് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ ആമിർ സൊഹൈല്‍ പുതിയ ആരോപണവുമായി രംഗത്തെത്തിയത്.

ഒരു പാക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സൊഹൈല്‍ വെടിപൊട്ടിച്ചത്. അദ്ദേഹത്തിനൊപ്പം മുൻ ക്യാപ്റ്റൻ കൂടിയായ ജാവേദ് മിയാൻദാദും ഉണ്ടായിരുന്നു.

“ ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന് അഭിമാനിക്കാന്‍ ഒന്നുമില്ല. താരങ്ങളുടെ മികവല്ല അവരെ ഫൈനലില്‍ എത്തിച്ചത്. ചില ശക്തികളുടെ അകമഴിഞ്ഞ സഹായമാണ് അവരുടെ ഫൈനല്‍ ബെര്‍ത്ത് നിശ്ചയിച്ചത്. നേരത്തെ തീരുമാനിക്കപ്പെട്ടതാണ് ഇക്കാര്യങ്ങള്‍ ” - എന്നും സൊഹൈല്‍ പറഞ്ഞു.

ഒത്തുകളി എന്ന വാക്ക് ഉപയോഗിക്കാതെയായിരുന്നു പാക് ടീമിനെതിരെ സൊഹൈല്‍ പരിഹാസം നടത്തിയത്. അതേസമയം, സൊഹൈലിന്റെ പ്രസ്‌താവന കേട്ടിരുന്ന മിയാൻദാദ് വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറാകാതിരുന്നത് ശ്രദ്ധേയമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശാന്‍ ധോണിയല്ലേ, പിന്നെ കോഹ്‌ലിക്ക് പിഴയ്‌ക്കുമോ ?; പാവം കടുവകള്‍ ഞെട്ടിയിട്ടുണ്ടാകും