India vs Pakistan ODI World Cup Match: ലോകകപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്, നാണം കെട്ട് പാക്കിസ്ഥാന്‍
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ പാക്കിസ്ഥാനെതിരെയും തനിരൂപം പുറത്തെടുത്തു
India vs Pakistan ODI World Cup Match: പാക്കിസ്ഥാനെതിരായ ജയത്തോടെ ലോകകപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാനെതിരെ 17 ഓവറും ഒരു ബോളും ബാക്കി നില്‍ക്കെ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ജയിച്ചതാണ് പോയിന്റ് നിലയില്‍ ആതിഥേയര്‍ക്ക് ഗുണം ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 42.5 ഓവറില്‍ 191 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ ഏഴ് വിക്കറ്റ് ശേഷിക്കെ 30.3 ഓവറില്‍ വിജയം സ്വന്തമാക്കി.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ പാക്കിസ്ഥാനെതിരെയും തനിരൂപം പുറത്തെടുത്തു. വെറും 63 ബോളില്‍ ആറ് ഫോറും ആറ് സിക്‌സും സഹിതം സഹിതം രോഹിത് 86 റണ്‍സ് നേടി. ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ചുറി (62 പന്തില്‍ പുറത്താകാതെ 53) നേടി.
പോയിന്റ് പട്ടികയില്‍ ന്യൂസിലന്‍ഡിനെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. മൂന്ന് കളികള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നിലും ജയിച്ച് ആറ് പോയിന്റോടെ +1.821 നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ന്യൂസിലന്‍ഡാണ് രണ്ടാം സ്ഥാനത്ത്.