നാട്ടിൽ നേടിയത് 5 വിക്കറ്റുകൾ മാത്രം, വിദേശത്ത് 100! എലൈറ്റ് പട്ടികയിൽ ബു‌മ്ര

Webdunia
വ്യാഴം, 30 ഡിസം‌ബര്‍ 2021 (12:42 IST)
സെഞ്ചൂറിയൻ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിനിടെ എവേ ടെസ്റ്റുകളിൽ 100 വിക്കറ്റുകൾ എന്ന നേട്ടം ഇന്ത്യൻ സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്ര സ്വന്തമാക്കിയിരുന്നു. കരിയറിൽ 100 വിദേശ ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കുമ്പോൾ 5 വിക്കറ്റുകൾ മാത്രമാണ് ബു‌മ്രയ്ക്ക് നാട്ടിലുള്ളത്.
 
തന്‍റെ 118 ടെസ്റ്റ് വിക്കറ്റുകള്‍ക്കിടെ നൂറ് എവേ ടെസ്റ്റ് വിക്കറ്റുകള്‍ തികച്ച പാകിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിറിനെയാണ് ബുമ്ര മറികടന്നത്. ഇന്ത്യന്‍ താരങ്ങളില്‍ സഹീര്‍ ഖാന്‍ (137), മുഹമ്മദ് ഷമി (140) എന്നിവരുടെ പേരിലായിരുന്നു മുന്‍ റെക്കോര്‍ഡ്.  സെഞ്ചൂറിയൻ ടെസ്റ്റിൽ വാന്‍ ഡെര്‍ ഡെസ്സനെ വീഴ്‌ത്തിയതോടെയാണ് ടെസ്റ്റ് കരിയറില്‍ വിദേശത്ത് ബുമ്ര 100 വിക്കറ്റ് തികച്ചത്. ഈ നേട്ടത്തിലെത്തുന്ന ആറാം ഇന്ത്യന്‍ പേസറാണ് ബുമ്ര. കപില്‍ ദേവ്, സഹീര്‍ ഖാന്‍, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജവഗല്‍ ശ്രീനാഥ് എന്നിവരാണ് ബുമ്രയുടെ മുന്‍ഗാമികള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma: ഇരുപതിനായിരം തൊട്ട് രോഹിത്, സച്ചിനും കോലിക്കും ദ്രാവിഡിനും പിന്നിൽ നാലാം സ്ഥാനത്ത്

ഗിൽ കായികക്ഷമത വീണ്ടെടുത്തു, ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കും

India vs SA 3rd ODI: സെഞ്ചുറിക്ക് പിന്നാലെ ഡികോക്ക് വീണു, ഇന്ത്യക്കെതിരെ 200 കടന്ന് ദക്ഷിണാഫ്രിക്ക

Sanju Samson: മരുന്നിന് പോലും പിന്തുണയില്ല, സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ ഒറ്റയ്ക്ക് ചുമലിലേറ്റി സഞ്ജു, ക്യാപ്റ്റൻസ് ക്നോക്ക്

Mitchell Starc: പന്തെടുത്തപ്പോൾ തീ, ബാറ്റിങ്ങിൽ തീപൊരി, ഇംഗ്ലണ്ടിനെ അടിച്ചുപരത്തി മിച്ചൽ സ്റ്റാർക്

അടുത്ത ലേഖനം
Show comments