Webdunia - Bharat's app for daily news and videos

Install App

ഏഴാമതിറങ്ങി ഒരു ഇന്ത്യക്കാരന്റെ ഉയർന്ന സ്കോർ, സെഞ്ചുറി നേട്ടം ഷെയ്‌ൻ വോണിന് സമർപ്പിച്ച് രവീന്ദ്ര ജഡേജ

Webdunia
ശനി, 5 മാര്‍ച്ച് 2022 (14:53 IST)
ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 574 റൺസിന് ഡിക്ലയർ ചെയ്‌തു. രവീന്ദ്ര ജഡേജ 175 റൺസെടുത്ത് നിൽക്കവെയാണ് ഇന്ത്യ ഡിക്ലയർ തീരുമാനം നടത്തിയത്.
 
മത്സരത്തിൽ 228 പന്തിൽ 17 ഫോറും മൂന്നു സിക്സും സഹിതമാണ് ജഡേജ 175 റൺസെടുത്തത്. ഇതോടെ സാക്ഷാൽ കപിൽദേവിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ് താരം തന്റെ പേരിലാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ഏഴാമത് പൊസിഷനിൽ ഇറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ എന്ന നേട്ടമാണ് ജഡേജ സ്വന്തമാക്കിയത്. താര‌ത്തിന്റെ ഇരട്ടസെഞ്ചുറി പ്രകടനത്തിന് കാക്കാതെയാണ് ഇന്ത്യ ഡിക്ലയർ തീരുമാനം നടത്തിയത്.
 
ഏഴാമതായിറങ്ങി 163* ആയിരുന്നു കപിൽ ദേവ് നേടിയത്. ഈ റെക്കോർഡാണ് ജഡേജ ‌തകർത്തത്. ദുർബലരായ ശ്രീലങ്കക്കെതിരെ ഇന്ത്യൻ ടീമിലെ എട്ട് ബാറ്റ്സ്മാന്മാർ 25ലധികം റൺസ് സ്കോർ ചെയ്‌ത മത്സരത്തിൽ ഹനുമാ വിഹാരി,ആർ അശ്വിൻ,റിഷഭ് പന്ത് എന്നിവർ അർധസെഞ്ചുറികൾ സ്വന്തമാക്കി.
 
ഇന്ത്യൻ ഇന്നിങ്സിൽ അഞ്ചാം വിക്കറ്റ് നഷ്ടമായ ശേഷം മൂന്നു സെഞ്ചുറി കൂട്ടുകെട്ടുകളാണ് പിറന്നത്. എട്ടാം വിക്കറ്റിൽ 103 റൺസാണ് അഡേജ-ഷമി സഖ്യം നേടിയത്. നേരത്തെ അശ്വിനൊപ്പം 130 റൺസും, റിഷഭ് പന്തിനൊപ്പം 104 റൺസ് കൂട്ടുക്കെട്ടും ജഡേജ നേടിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇംഗ്ലണ്ടിന്റെ വെടിക്കെട്ടിനു മുന്നില്‍ കങ്കാരുക്കള്‍ വാലും ചുരുട്ടി ഓടി; ആതിഥേയര്‍ക്കു കൂറ്റന്‍ ജയം

ഓസ്ട്രേലിയൻ പര്യടനത്തിൽ പുജാരയില്ല എന്നത് ഇന്ത്യയെ ബാധിക്കും: ഹനുമാ വിഹാരി

സ്പിന്നിനെതിരെ കെ എല്‍ രാഹുലിന്റെ ടെക്‌നിക് മോശം, നേരിട്ട് ഇടപെട്ട് ഗംഭീര്‍

Bangladesh vs India 2nd test, Day 1: ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശിനു മൂന്ന് വിക്കറ്റ് നഷ്ടം; തകര്‍ത്തുകളിച്ചത് 'മഴ'

Kamindu Mendis: 13 ഇന്നിങ്ങ്സിൽ 5 സെഞ്ചുറി 900+ റൺസ്, കമിൻഡു മെൻഡിസിന് ടെസ്റ്റെന്നാൽ കുട്ടിക്കളി!

അടുത്ത ലേഖനം
Show comments