Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

സഞ്ജു എന്തുകൊണ്ട് ദേശീയ ടീമിൽ ഇടമില്ല? സ‌ഞ്ജുവിന്റെയും ജഡേജയുടെയും പ്രതിഭ ആദ്യം തിരിച്ചറിഞ്ഞവരിൽ ഒരാൾ വോണായിരുന്നു

സഞ്ജു സാംസൺ
, വെള്ളി, 4 മാര്‍ച്ച് 2022 (20:50 IST)
ദേശീയ ടീമിൽ മികച്ച പ്രകടനം നടത്തുന്നതിൽ വിജയിച്ചില്ലെങ്കിലും പ്രതിഭയുള്ള താരമാണ് സഞ്ജു സാംസൺ എന്ന് സമ്മതിക്കുന്നവരാണ് ഇന്ത്യൻ ടീം സെലക്‌ടർമാർ. ശ്രീലങ്കക്കെതിരായ പരമ്പരയിലെ മൂന്നാം ടി20യിൽ പരാജയപ്പെട്ടപ്പോഴും ഐപിഎല്ലിലെ പ്രകടനം ദേശീയ ജേഴ്‌സിയിൽ ആവർത്തിക്കുന്നതിൽ സഞ്ജു പരാജയമാണെന്ന വിമർശനമാണ് താരത്തിനെതിരെ ഉയർന്നത്.
 
എന്നാൽ ദേശീയ ശ്രദ്ധയിൽ എത്തി‌തുടങ്ങുന്ന കാലത്ത് തന്നെ സഞ്ജു സാംസണിന്റെ പിന്തുണച്ചവരിൽ പ്രധാനിയായിരുന്നു ഓസീസ് സ്പിൻ ഇതിഹാസം ഷെയ്‌ൻ വോൺ. ഐപിഎല്ലിൽ കിരീടം സ്വന്തമാക്കിയ രാജസ്ഥാൻ നായകൻ എന്ന സ്ഥാനത്തിന് ശേഷം ടീം ഉപദേശകൻ എന്ന നിലയിലും താരം സേവനമനുഷ്ടിച്ചു. ഈ കാലയളവിൽ താരത്തെ ഏറെ അ‌ത്ഭുതപ്പെടുത്തിയ താരമായിരുന്നു സഞ്ജു.
 
ഐപിഎല്ലിലെ പല പ്രകടനങ്ങൾക്കും ശേഷം സഞ്ജുവിന് എന്തുകൊണ്ട് ദേശീയ ടീമിൽ അവസരമില്ലെന്ന് ആശ്ചര്യപ്പെട്ടവരിൽ ഒരാളാണ് ഷെയ്‌ൻ വോൺ. ഉപദേശകൻ എന്ന നിലയിൽ സഞ്ജുവിനോട് അടുത്ത സൗഹൃദവും ഷെയ്‌ൻ വോൺ പുലർത്തിയിരുന്നു. അതേസമയം സഞ്ജുവിനെ മാത്രമല്ല ഇന്നത്തെ ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജയിലെ പ്രതിഭയേയും ആദ്യം കണ്ടെത്തിയവരിൽ ഒരാളാണ് വോൺ.
 
2008ലെ ഐപിഎൽ കിരീടം സ്വന്തമാക്കിയ രാജസ്ഥാൻ ടീമിൽ അംഗമായിരുന്ന ജഡേജയെ റോക്ക്‌സ്റ്റാർ എന്നായിരുന്നു വോൺ അന്ന് വിശേഷിപ്പിച്ചിരുന്നത്. ഇത് പിന്നീട് സത്യമാകുന്നതിൽ ലോകം സാക്ഷ്യം വഹിക്കുകയും ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നത് ഇഷ്ടം, പലതവണ പിടിവീണു; ഷെയ്ന്‍ വോണിന്റെ ചില കുസൃതികള്‍