വിശാഖപട്ടണത്ത് ഇന്ത്യൻ റൺമഴ; അഗർവാളിന് സെഞ്ചുറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

അഗര്‍വാളിന്റെ കന്നി സെഞ്ച്വറിയാണിത്.

വ്യാഴം, 3 ഒക്‌ടോബര്‍ 2019 (10:51 IST)
വിശാഖപ്പട്ടണം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രോഹിത് ശര്‍മ്മക്ക് പുറമെ മറ്റൊരു ഓപ്പണര്‍ മായങ്ക് അഗര്‍വാളും സെഞ്ച്വറി നേടി. അഗര്‍വാളിന്റെ കന്നി സെഞ്ച്വറിയാണിത്. 207 പന്തില്‍ നിന്ന് പതിമൂന്ന് ഫോറും രണ്ട് സിക്‌സറും സഹിതം 100 റണ്‍സാണ് അഗര്‍വാള്‍ നേടിയത്. ഇത് പത്താം തവണയാണ് രണ്ട് ഓപ്പണര്‍മാരും ഒരു ഇന്നിങ്‌സില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്നത്.
 
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 242 റണ്‍സെന്ന നിലയിലാണ്. 138 റണ്‍സുമായി രോഹിതും ക്രീസിലുണ്ട്. ഇന്നലെ വിക്കറ്റ് നഷ്ടമില്ലാതെ 202 എന്ന നിലയിലാണ് ഇന്ത്യ കളി നിര്‍ത്തിയത്. മഴകാരണം ഒരു സെഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മികച്ച തുടക്കവുമായി ഇന്ത്യ; ടെസ്റ്റിൽ ഹിറ്റ്മാന് അർധ സെഞ്ചുറി