Select Your Language

Notifications

webdunia
webdunia
webdunia
webdunia

നങ്കൂരമിട്ട് എല്‍ഗര്‍, ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്; സെഞ്ചൂറിയനില്‍ ഇന്ത്യ തോല്‍ക്കുമോ?

ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി

India vs South Africa 1st Test Day 2
, വ്യാഴം, 28 ഡിസം‌ബര്‍ 2023 (09:20 IST)
ഡീന്‍ എല്‍ഗറുടെ ബാറ്റിങ് മികവിനു മുന്നില്‍ പ്രതിരോധത്തിലായി ഇന്ത്യ. സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 11 റണ്‍സിന്റെ ലീഡുണ്ട്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ നേടിയിരിക്കുന്നത്. 211 പന്തില്‍ 23 ഫോറുകളുമായി 140 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ് എല്‍ഗര്‍. മാര്‍ക്കോ ജാന്‍സണ്‍ 13 പന്തില്‍ നിന്ന് മൂന്ന് റണ്‍സുമായി ഒപ്പമുണ്ട്. ഡേവിഡ് ബെഡിങ്കം 87 പന്തില്‍ നിന്ന് 56 റണ്‍സെടുത്തു. 
 
ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണയ്ക്ക് ഒരു വിക്കറ്റ്. ശര്‍ദുല്‍ താക്കൂറും രവിചന്ദ്രന്‍ അശ്വിനും നിരാശപ്പെടുത്തി. ഇരുവര്‍ക്കും ഇതുവരെ ഒരു വിക്കറ്റ് പോലും നേടാന്‍ സാധിച്ചിട്ടില്ല. 
 
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 245 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. കെ.എല്‍.രാഹുല്‍ 137 പന്തില്‍ നിന്ന് 101 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായി. മറ്റാര്‍ക്കും 40 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. വിരാട് കോലി 64 പന്തില്‍ 38 റണ്‍സ് നേടി. അഞ്ച് വിക്കറ്റ് നേടിയ കഗിസോ റബാഡയാണ് ഇന്ത്യയുടെ അന്തകനായത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലീഡെടുത്ത് ദക്ഷിണാഫ്രിക്ക; സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യ പതറുന്നു