Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരോട് കാര്‍ത്തിക് പറഞ്ഞു 'നീ പോ മോനെ ദിനേശാ..' ബൗണ്ടറികൊണ്ട് ആറാട്ട് നടത്തി 37 കാരന്‍ !

India vs South Africa 4th T20 Dinesh Karthik ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരോട് കാര്‍ത്തിക് പറഞ്ഞു 'നീ പോ മോനെ ദിനേശാ..' ബൗണ്ടറികൊണ്ട് ആറാട്ട് നടത്തി 37 കാരന്‍ !
, വെള്ളി, 17 ജൂണ്‍ 2022 (20:40 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി 20 യില്‍ ബൗണ്ടറികള്‍ കൊണ്ട് ആറാട്ട് നടത്തി ദിനേശ് കാര്‍ത്തിക്. 81-4 എന്ന നിലയില്‍ പതറുകയായിരുന്ന ഇന്ത്യയെ സുരക്ഷിത തീരത്ത് എത്തിച്ചത് കാര്‍ത്തിക്കിന്റെ വെടിക്കെട്ട് പ്രകടനം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി. 
 
ദിനേശ് കാര്‍ത്തിക് വെറും 27 പന്തില്‍ 55 റണ്‍സ് നേടി. അടിച്ചുകൂട്ടിയത് ഒന്‍പത് ഫോറും രണ്ട് സിക്‌സും ! സ്‌ട്രൈക് റേറ്റ് 203.70 ! ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചോടിക്കുകയായിരുന്നു കാര്‍ത്തിക്. ഹാര്‍ദിക് പാണ്ഡ്യ 31 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 46 റണ്‍സ് നേടി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനുഭവങ്ങളില്‍ നിന്ന് പഠിക്കാത്ത അലസന്‍; വീണ്ടും വിക്കറ്റ് വലിച്ചെറിഞ്ഞ് പന്ത്