Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓപ്പണിങ്ങിൽ പൃഥ്വി ഷായും ധവാനും, സഞ്ജു നാലാമൻ, ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ സാധ്യതാ ടീം

ഓപ്പണിങ്ങിൽ പൃഥ്വി ഷായും ധവാനും, സഞ്ജു നാലാമൻ, ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ സാധ്യതാ ടീം
, ഞായര്‍, 13 ജൂണ്‍ 2021 (16:08 IST)
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത് മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർ വലിയ ആകാംക്ഷയിലാണ്. മുൻ‌നിര താരങ്ങളില്ലാതെയുള്ള പ്ലേയിങ് ഇലവനിൽ ആരെല്ലാമായിരിക്കും ഇടം പിടിക്കുക എന്നതാണ് ക്രിക്കറ്റ് ആരാധകരുടെ പ്രധാന ആകാംക്ഷ.
 
ഇന്ത്യൻ നായകനായി ധവാൻ എത്തുമ്പോൾ പൃഥ്വി ഷാ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓപ്പണിങ് ജോടികള്‍ കൂടിയാണ് ഇരുവരും. ഓപ്പണർമാരെന്ന നിലയിൽ പുതുമുഖങ്ങളായ ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരും ടീമിന്റെ ഭാഗമാണെങ്കിലും ധവാന്‍-പൃഥ്വി സഖ്യത്തിനായിരിക്കും മുന്‍തൂക്കം.
 
മൂന്നാം നമ്പറിൽ സൂര്യകുമാർ യാദവ് എത്തുമ്പോൾ നാലാമനായി മലയാളി താരം സഞ്ജു സാംസൺ എത്തിയേക്കും. ടീമിന്റെ വിക്കറ്റ് കീപ്പർ താരമായി സഞ്ജു തന്നെ എത്തുമെന്നാണ് കണക്കാക്കുന്നത്. അഞ്ചാം നമ്പറിൽ മനീഷ് പാണ്ഡെ ടീമിൽ തിരിച്ചെത്തിയേക്കും. ഓൾ റൗണ്ടർമാരായി പാണ്ഡ്യ സഹോദരങ്ങളും ടീമിൽ ഇടം പിടിക്കും.
 
അതേസമയം വൈസ് ക്യാപ്റ്റനും പരിചയസമ്പന്നനുമായ ഭുവനേശ്വര്‍ കുമാറിനോടൊപ്പം ദീപക് ചഹര്‍, നവദീപ് സെയ്‌നി എന്നിവരായിരിക്കും ഇന്ത്യയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക, യുസ്വേന്ദ്ര ചഹലായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ഐപിഎല്ലിൽ മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച ചേതന്‍ സക്കരിയയെ ഇന്ത്യ പരീക്ഷിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാത്തിരിക്കുന്നത് രോഹിത് ബോൾട്ട് പോരാട്ടത്തിന്: സെവാഗ്