India vs West Indies, 1st Test: സിറാജും ബുമ്രയും ഇടിത്തീയായി, വെസ്റ്റിൻഡീസ് ആദ്യ ഇന്നിങ്ങ്സിൽ 162 റൺസിന് പുറത്ത്
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ വെസ്റ്റിന്‍ഡീസ് 162 റണ്‍സിന് പുറത്ത്.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ വെസ്റ്റിന്‍ഡീസ് 162 റണ്‍സിന് പുറത്ത്. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിങ് തിരെഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിലെ തന്നെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട വെസ്റ്റിന്‍ഡീസിന് പിന്നീട് മത്സരത്തിലേക്ക് തിരിച്ചെത്താനായില്ല. 32 റണ്‍സുമായി ജസ്റ്റിന്‍ ഗ്രീവ്‌സ്, 26 റണ്‍സുമായി ഷായ് ഹോപ്, 24 റണ്‍സുമായി റോസ്റ്റണ്‍ ചെയ്‌സ് എന്നിവര്‍ മാത്രമാണ് വെസ്റ്റിന്‍ഡീസ് നിരയില്‍ അല്പമെങ്കിലും പിടിച്ചുനിന്നത്.
ഇന്ത്യന്‍ ബൗളര്‍മാരില്‍ 40 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും 42 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയുമാണ് വെസ്റ്റിന്‍ഡീസിന്റെ തകര്‍ച്ചയുടെ പ്രധാന കാരണക്കാര്‍. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.