Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs West Indies 2nd T20 Match: ലോകകപ്പിന് യോഗ്യത പോലും നേടാത്ത വെസ്റ്റ് ഇന്‍ഡീസിനോട് തുടര്‍ച്ചയായ രണ്ടാം തവണയും തോറ്റ് ഇന്ത്യ; ആരാധകര്‍ വന്‍ കലിപ്പില്‍

യുവതാരം തിലക് വര്‍മയുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ ആരാധകര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്

India vs West Indies 2nd T20 Match: ലോകകപ്പിന് യോഗ്യത പോലും നേടാത്ത വെസ്റ്റ് ഇന്‍ഡീസിനോട് തുടര്‍ച്ചയായ രണ്ടാം തവണയും തോറ്റ് ഇന്ത്യ; ആരാധകര്‍ വന്‍ കലിപ്പില്‍
, തിങ്കള്‍, 7 ഓഗസ്റ്റ് 2023 (08:34 IST)
India vs West Indies 2nd T20 Match: ഏകദിന ലോകകപ്പിന് യോഗ്യത പോലും നേടാത്ത വെസ്റ്റ് ഇന്‍ഡീസിനോട് വീണ്ടും തോറ്റ് ഇന്ത്യ. ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ തോല്‍പ്പിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 2-0 ത്തിനു മുന്നിലെത്തി. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഇനി പരമ്പര നേടാന്‍ സാധിക്കൂ. 
 
ഞായറാഴ്ച നടന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസ് 18.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. നിക്കോളാസ് പൂറാന്റെ അര്‍ധ സെഞ്ചുറിയാണ് വിന്‍ഡീസ് ജയത്തില്‍ നിര്‍ണായകമായത്. 40 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 67 റണ്‍സാണ് പൂറാന്‍ അടിച്ചുകൂട്ടിയത്. ഷിമ്രോണ്‍ ഹെറ്റ്മയെര്‍ 22 റണ്‍സും റോവ്മന്‍ പവല്‍ 21 റണ്‍സും നേടി. ഇന്ത്യക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ മൂന്നും യുസ്വേന്ദ്ര ചഹല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. 
 
യുവതാരം തിലക് വര്‍മയുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ ആരാധകര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കിയത്. വന്‍ തകര്‍ച്ചയിലേക്ക് വീഴുമെന്ന് തോന്നിയ സമയത്ത് ഒരിക്കല്‍ കൂടി തിലക് വര്‍മ ഇന്ത്യയുടെ രക്ഷകനായി. 41 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സാണ് തിലക് വര്‍മ നേടിയത്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 18 പന്തില്‍ 24 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍ 23 പന്തില്‍ 27 റണ്‍സെടുത്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2011ലെ ലോകകപ്പ് ഫൈനലിൽ ടോസ് ഇട്ടത് 2 തവണ, വിവാദം? എന്താണ് അന്ന് സംഭവിച്ചത്