India vs West Indies, 2nd Test: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് ആരംഭിച്ചു
ഒന്നാം ടെസ്റ്റിലെ പ്ലേയിങ് ഇലവന്‍ ഇന്ത്യ നിലനിര്‍ത്തി
India vs West Indies, 2nd Test: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 16 റണ്‍സെടുത്തിട്ടുണ്ട്.
ഒന്നാം ടെസ്റ്റിലെ പ്ലേയിങ് ഇലവന്‍ ഇന്ത്യ നിലനിര്‍ത്തി. ഇന്ത്യന്‍ സമയം രാവിലെ 9.30 മുതലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ സ്റ്റാറിലും മത്സരം തത്സമയം കാണാം.
ഇന്ത്യ, പ്ലേയിങ് ഇലവന്‍: കെ.എല്‍.രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്