Webdunia - Bharat's app for daily news and videos

Install App

പകരം വീട്ടി കോഹ്ലിപ്പട, റൺമല കയറാനാകാതെ മുട്ടുകുത്തി വിൻഡീസ്; ഇന്ത്യയ്ക്ക് 67 റൺസ് ജയം, പരമ്പര

കെ കെ
വ്യാഴം, 12 ഡിസം‌ബര്‍ 2019 (09:08 IST)
തിരുവനന്തപുരത്ത് നടന്ന രണ്ടാം ടി20യിൽ നേരിടേണ്ടി വന്ന പരാജയത്തിനു പലിശ സഹിതം തിരിച്ച് നൽകി ഇന്ത്യൻ ടീം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പടുത്തുയർത്തിയ റൺമല കയറാനാകാതെ വെസ്റ്റിൻഡീസ് പാതി വഴിയിൽ തകർന്നടിഞ്ഞു. വിൻഡീസിന്റെ യാത്ര പകുതിയിൽ അവസാനിച്ചപ്പോൾ ഇന്ത്യയ്ക്ക് 67 റൺസ് ജയവും ഒപ്പം പരമ്പരയും. 
 
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 240 റൺസാണെടുത്തത്. വിൻഡീസിന്റെ മറുപടി നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 173 റൺസിൽ അവസാനിച്ചു. ഇതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഞായറാഴ്ച ചെന്നൈയിൽ തുടക്കമാകും.
 
ട്വിന്റി20 പോരാട്ടങ്ങളിൽ രണ്ടാമതു ബാറ്റു ചെയ്യുന്നവരെ തുണയ്ക്കുന്ന വാങ്കഡെയുടെ ആ പതിവാണ് ഇത്തവണ കോഹ്ലിയും കൂട്ടരും തിരുത്തിയെഴുതിയത്. ടോസ് ലഭിച്ച വിൻഡീസ് നായകൻ കീറോണ്‍ പൊള്ളാർഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. എന്നാൽ, വിൻഡീസ് നായകന്റെ അമിത ആത്മവിശ്വാസം അവർക്ക് തന്നെ വിനയാവുകയായിരുന്നു. പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി ഇന്ത്യൻ ബാറ്റ്സ്മാന്മാർ തങ്ങളുടെ തേരോട്ടം ആരംഭിച്ചു. 
 
രോഹിത് ശർമ (34 പന്തിൽ 71), ലോകേഷ് രാഹുൽ (56 പന്തിൽ 91), വിരാട് കോലി (29 പന്തിൽ പുറത്താകാതെ 70) എന്നിവരുടെ മികവിൽ ഇന്ത്യ 240 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിനെ തുടക്കത്തിൽ തന്നെ തളർത്താൻ ഇന്ത്യൻ പേസർമാർക്കായ്. 17 റൺസിനിടെ വിൻഡീസിന്റെ മൂന്നു വിക്കറ്റ് പിഴുത് ഇന്ത്യ ഞെട്ടി ഞെട്ടിച്ചു. എന്നാൽ, നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത തിരിച്ചടിച്ച ഷിമ്രോൺ ഹെറ്റ്മയർ – കീറോണ്‍ പൊള്ളാർഡ് സഖ്യം മത്സരത്തിൽ വിൻഡീസിന്റെ ആയുസ് നീട്ടിയെടുത്തെങ്കിലും അത് അധികം പോയില്ല. 67 റൺസ് അകലെ നിൽക്കെ വിൻഡീസ് തോൽവി സമ്മതിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Irfan Pathan: 'പിന്നിൽ നിന്ന് കുത്തിയത് രോഹിതും കോഹ്ലിയുമല്ല, ആ താരം': ഇർഫാൻ പത്താൻ

Kerala Cricket League, Friendly Match: സച്ചിന്‍ ബേബിയുടെ ടീമിനെ തോല്‍പ്പിച്ച് സഞ്ജു; ക്യാപ്റ്റനൊപ്പം തകര്‍ത്തടിച്ച് വിഷ്ണു വിനോദും

കാമുകിയുടെ മകൾക്ക് ചെലവഴിക്കാൻ കോടികളുണ്ട്, സ്വന്തം മകളുടെ പഠനത്തിന് മാത്രം പണമില്ല, ഷമിക്കെതിരെ വിമർശനവുമായി ഹസിൻ ജഹാൻ

യൂറോപ്പിലെ ഫുട്ബോൾ സീസണ് ഇന്ന് തുടക്കം, പ്രീമിയർ ലീഗിലും ലാ ലിഗയിലും ഫ്രഞ്ച് ലീഗിലും മത്സരങ്ങൾ

ശ്രേയസിനും ജയ്സ്വാളിനും ഇടമില്ല, ഏഷ്യാകപ്പ് ടീമിനെ പറ്റി സൂചന നൽകി അജിത് അഗാർക്കർ, ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും

അടുത്ത ലേഖനം
Show comments