Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടാറ്റയുടെ പ്രീമിയം ഹാച്ച്‌ബാക്ക് ആൾട്രോസ് ജനുവരി 22ന് ഇന്ത്യൻ വിപണിയിലേക്ക് !

ടാറ്റയുടെ പ്രീമിയം ഹാച്ച്‌ബാക്ക് ആൾട്രോസ് ജനുവരി 22ന് ഇന്ത്യൻ വിപണിയിലേക്ക് !
, ബുധന്‍, 11 ഡിസം‌ബര്‍ 2019 (18:29 IST)
കാത്തിരിപ്പിനൊടുവിൽ പ്രീമിയം ഹാച്ച്ബാക്ക് ആൾട്രോസിനെ ടറ്റ ഇന്ത്യൻ വിപണിയിൽ എത്തിക്കുകയാണ്. ജനുവരി 22നാണ് ആൾട്രോസ് വിപണിയിലെത്തുക. ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ ഇംപാക്‌ട് 2.0 ഡിസൈന്‍ ശൈലിയെ അടിസ്ഥാനമാക്കിയാണ് അൾട്രോസിന് രൂപം നൽകിയിരിക്കുന്നത്. സ്റ്റൈലും അത്യാധുനിക സൗകര്യങ്ങളും വാഹനത്തിൽ ലയിപ്പിച്ച് ചേർത്തിരികുന്നു. വഹനത്തിനായുള്ള ബുക്കിങ് ടാറ്റ ആരംഭിച്ചിട്ടുണ്ട്. 21,000 രൂപ മുൻകൂറായി അടച്ച് ഡീലർഷിപ്പുകൾ വഴി വാഹനം ബുക്ക് ചെയ്യാം. 
 
വീതിയേറിയ ഗ്രില്ല്, സ്‌പോര്‍ട്ടി ബംബർ‍, വലിയ എല്‍ഇഡി ഹെഡ് ലൈറ്റുകള്‍ എന്നിവയാണ് അല്‍ട്രോസിന്റെ മുന്‍വശത്തിന് സ്പോട്ടീവ് ലുക്ക് നൽകുന്ന പ്രധാന ഘടകങ്ങൾ. പിന്‍ഭാഗവും പതിവ് ടാറ്റ കാറുകളില്‍നിന്ന് വ്യത്യസ്തമാണ്. വശങ്ങളിലേക്ക് വന്നാൽ വലിയ വീല്‍ ആര്‍ച്ചുകള്‍ വാഹനത്തിന് മസ്കുലർ രൂപം നൽകുന്നുണ്ട്. 3990 എംഎം നീളവും 1755 എംഎം വീതിയും 1523 എംഎം ഉയരവുമാണ് ഈ വാഹനത്തിനുള്ളത്. കണക്ടിവിറ്റി സംവിധാനങ്ങളാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി, വോയിസ് കമാന്റ് സംവിധാനമുള്ള ഏഴ് ഇഞ്ച് ടച്ച്‌ സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇന്റീരിയഋലെ എടുത്തുപറയേണ്ട സവിഷേഷതകളാണ്. 
 
വാഹനത്തില്‍ ഇക്കോ, സിറ്റി എന്നീ ഡ്രൈവിങ്ങ് മോഡുകളും ഒരുക്കിയിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്ക്, സ്പീഡ് സെന്‍സിങ്ങ് ഓട്ടോ ഡോര്‍ ലോക്ക്, ചൈല്‍ഡ് ലോക്ക്, ഇമ്മോബിലൈസര്‍, പെരിമെട്രിക് അലാറം സിസ്റ്റം, കോണ്‍ണര്‍ ലൈറ്റ്, റിയര്‍ ഡിഫോഗര്‍ എന്നീ സംവിധാനങ്ങൾ വാഹനത്തിലെ യാത്ര സുരക്ഷിതമാക്കും. XE, XM, XT, XZ, XZ (O) എന്നിങ്ങനെയാണ് ആൾട്രോസിന്റെ വകഭേതങ്ങൾ. 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും പരമാവധി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് വാഹനം വിപണിയിലെത്തുക. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമാണ് വാഹനം ലഭ്യമാവുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈറൽ സേവ് ദ ഡേറ്റിന്റെ വീഡിയോ പുറത്ത്