Webdunia - Bharat's app for daily news and videos

Install App

India vs West Indies ODI Series: കിരീടം മുകേഷ് കുമാറിന് കൈമാറി ഹാര്‍ദിക് പാണ്ഡ്യ; യുവതാരങ്ങള്‍ക്കായി വഴിമാറി രോഹിത്തും കോലിയും

ഇന്ത്യയുടെ തലമുറ മാറ്റത്തിന്റെ സൂചന നല്‍കുന്നതായിരുന്നു വെസ്റ്റ് ഇന്‍ഡീസ് പരമ്പര

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2023 (08:52 IST)
India vs West Indies ODI Series: രണ്ടാം ഏകദിനത്തില്‍ ഒന്ന് പതറിയെങ്കിലും ഭാവിയില്‍ ഇന്ത്യയെ നിരവധി വിജയങ്ങളിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണ് തങ്ങളെന്ന് ഇന്ത്യയുടെ യുവതാരങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും അപ്പുറം ഇന്ത്യന്‍ ടീമിന് ഭാവിയുണ്ടെന്ന് തങ്ങളുടെ പ്രകടനങ്ങളിലൂടെ തെളിയിച്ചിരിക്കുകയാണ് യുവതാരങ്ങള്‍. ഹാര്‍ദിക് പാണ്ഡ്യ നയിച്ച മൂന്നാം ഏകദിനത്തില്‍ 200 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. 
 
ഇന്ത്യയുടെ തലമുറ മാറ്റത്തിന്റെ സൂചന നല്‍കുന്നതായിരുന്നു വെസ്റ്റ് ഇന്‍ഡീസ് പരമ്പര. അവസാന രണ്ട് ഏകദിനങ്ങളിലും വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ബെഞ്ചില്‍ ഇരുന്നു. ഏകദിന കിരീടം ഏറ്റുവാങ്ങുന്ന സമയത്തും ഇരുവരും യുവതാരങ്ങള്‍ക്കായി വഴിമാറുന്ന കാഴ്ചയാണ് കണ്ടത്. ഹാര്‍ദിക് പാണ്ഡ്യയാണ് കിരീടം ഏറ്റുവാങ്ങിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച മുകേഷ് കുമാറിന് ഹാര്‍ദിക് കിരീടം കൈമാറി. മുകേഷ് കുമാറാണ് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന സമയത്ത് കിരീടം ഉയര്‍ത്തിയത്. ഗ്രൂപ്പ് ഫോട്ടോയില്‍ രോഹിത്തും കോലിയും രണ്ട് വശങ്ങളിലേക്ക് മാറി നിന്നു. അക്ഷരാര്‍ത്ഥത്തില്‍ യുവതാരങ്ങള്‍ക്ക് വേണ്ടി വഴിമാറി കൊടുക്കുകയാണ് ഇരുവരും. 
 
ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, മുകേഷ് കുമാര്‍ എന്നിവരെല്ലാം ഭാവിയില്‍ ഇന്ത്യയുടെ സ്ഥിരം താരങ്ങളാകും. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ പ്രകടനം ഈ യുവതാരങ്ങള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Shreyas Iyer: 'ഇതില്‍ കൂടുതല്‍ എന്താണ് അവന്‍ കളിച്ചുകാണിക്കേണ്ടത്?' ശ്രേയസിനായി മുറവിളി കൂട്ടി ആരാധകര്‍

പഴയ ആ പവർ ഇല്ലല്ലോ മക്കളെ, ബാബറിനെയും റിസ്‌വാനെയും കരാറിൽ തരം താഴ്ത്തി പാക് ക്രിക്കറ്റ് ബോർഡ്

Women's ODI Worldcup Indian Team:മിന്നുമണിക്കും ഷഫാലിക്കും ഇടമില്ല, വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Asia Cup Indian Team:അഭിഷേകിനൊപ്പം സഞ്ജുവോ ഗില്ലോ എത്തും,ജയ്‌സ്വാളിന്റെ സ്ഥാനം സ്റ്റാന്‍ഡ് ബൈയില്‍

Indian Team For Asia Cup: ഉപനായകനായി ഗിൽ, ശ്രേയസിന് അവസരമില്ല, സഞ്ജു തുടരും, എഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments