Publish Date: Tue, 01 Aug 2023 (20:50 IST)
Updated Date: Tue, 01 Aug 2023 (20:55 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലും അര്‍ധ സെഞ്ചുറിയുമായി ഇഷാന്‍ കിഷന്‍. ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ 64 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 77 റണ്‍സ് നേടിയാണ് ഇഷാന്‍ പുറത്തായത്. 120.31 ആണ് സ്‌ട്രൈക്ക് റേറ്റ്. നേരത്തെ ആദ്യ രണ്ട് ഏകദിനങ്ങളിലും ഇഷാന്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ഏകദിനങ്ങളില്‍ നിന്ന് 184 റണ്‍സ് നേടാന്‍ ഇഷാന്‍ കിഷന് സാധിച്ചു. മൂന്ന് കളികളിലും ഇഷാന്‍ ഓപ്പണറായാണ് ക്രീസില്‍ എത്തിയത്.
യുവതാരങ്ങള്‍ ഇഷാന്‍ കിഷനെ കണ്ടുപഠിക്കണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. കിട്ടുന്ന അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്താന്‍ കിഷന് സാധിക്കുന്നുണ്ട്. ഏകദിന ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഇഷാന് സാധിക്കുമെന്നും ആരാധകര്‍ പറയുന്നു.