Webdunia - Bharat's app for daily news and videos

Install App

കോഹ്ലിക്കും മറികടക്കാനായില്ല, ഗെയിലിനേയും തറപറ്റിച്ച് ഹിറ്റ്മാൻ !

Webdunia
തിങ്കള്‍, 5 ഓഗസ്റ്റ് 2019 (11:52 IST)
ട്വന്റി-20 ക്രിക്കറ്റിലെ റൺ‌വേട്ടക്കാരൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ്. എന്നാൽ, കോഹ്ലിക്ക് പോലും മറികടക്കാൻ പറ്റാത്തത് രോഹിത് ശർമയുടെ റെക്കോർഡ് ആണ്. കൂടുതല്‍ ഫിഫ്റ്റികള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ്. 21 ഫിഫ്റ്റികളുമായാണ് ഹിറ്റ്മാന്‍ തലപ്പത്ത് നില്‍ക്കുന്നത്. ഒരു ഫിഫ്റ്റി മാത്രം പിറകിലായി കോലി രണ്ടാമതുണ്ട്. 
 
അതോടൊപ്പം, ഏറ്റവും അധികം സിക്സറുകൾ പറത്തിയ താരവും രോഹിത് ആണ്. സിക്‌സര്‍ രാജാവ് ഇനി രോഹിത് ശര്‍മ്മയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഫ്‌ളോറിഡയില്‍ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തിലാണ് ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ച താരമായി രോഹിത് ശര്‍മ്മ മാറിയത്. ക്രിസ് ഗെയിലിനെ മറികടന്നാണ് ഹിറ്റ്മാന്റെ പുതിയ നേട്ടം. 
 
നിലവിൽ 107 സിക്സറുകളാണ് രോഹിതിന്റെ പേരിലുള്ളത്. 105 സിക്സ്‌റുകളുമായി ക്രിസ് ഗെയിൽ ഇത്രയും നാള്‍ കൈയടക്കി വച്ചിരുന്ന റെക്കോര്‍ഡാണ് രോഹിത് പിടിച്ചുവാങ്ങിയത്. 103 സിക്‌സറുകള്‍ കുറിച്ച മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ട്വന്റി-20 -യില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച മൂന്നാമത്തെ ബാറ്റ്‌സ്മാന്‍. 
 
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കാര്യമെടുത്താല്‍ 74 സിക്‌സറുകളുമായി യുവരാജും 58 സിക്‌സറുകളുമായി റെയ്‌നയും രോഹത്തിന് പിന്നിലുണ്ട്. പരമ്പരയിലെ രണ്ടാം ട്വന്റി-20 മത്സരത്തില്‍ 51 പന്തില്‍ 67 റണ്‍സാണ് രോഹിത്ത് അടിച്ചെടുത്തത്. മൂന്നു സിക്‌സും നാലു ബൗണ്ടറിയും രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറക്കുകയുണ്ടായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lord's Test 4th Day: നാലാമനായി ബ്രൂക്കും മടങ്ങി,ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിൽ

Iga swiatek : 6-0, 6-0, ഇത് ചരിത്രം, ഫൈനലിൽ ഒറ്റ ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൻ കിരീടം സ്വന്തമാക്കി ഇഗ സ്വിറ്റെക്

Lord's test: ഗിൽ കോലിയെ അനുകരിക്കുന്നു, പരിഹാസ്യമെന്ന് മുൻ ഇംഗ്ലണ്ട് താരം, ബുമ്രയ്ക്ക് മുന്നിൽ ഇംഗ്ലണ്ടിൻ്റെ മുട്ടിടിച്ചുവെന്ന് കുംബ്ലെ

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Lord's Test 4th Day: നാലാമനായി ബ്രൂക്കും മടങ്ങി,ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിൽ

Chelsea vs PSG: ഫിഫാ ക്ലബ് ലോകകപ്പിൽ ഇന്ന് കിരീടപോരാട്ടം, പിഎസ്ജിക്ക് എതിരാളികളായി ചെൽസി

ലഞ്ചിന് മുന്‍പെ സെഞ്ചുറി നേടണം, ആഗ്രഹം റിഷഭിനോട് പറഞ്ഞിരുന്നു, പന്തിന്റെ റണ്ണൗട്ടില്‍ പ്രതികരണവുമായി കെ എല്‍ രാഹുല്‍

Iga swiatek : 6-0, 6-0, ഇത് ചരിത്രം, ഫൈനലിൽ ഒറ്റ ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൻ കിരീടം സ്വന്തമാക്കി ഇഗ സ്വിറ്റെക്

തീർന്നെന്ന് ആര് പറഞ്ഞു, തുടർച്ചയായ അഞ്ചാം മത്സരത്തിലും ഇരട്ട ഗോളോടെ മെസ്സി

അടുത്ത ലേഖനം
Show comments